Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2024 3:34 PM IST Updated On
date_range 21 Dec 2024 3:46 PM ISTകാസർകോട് ജില്ലയിലെ ഉപ്പള നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം
text_fieldsbookmark_border
തിരുവനന്തപുരം: കാസർകോട് ജില്ലയിലെ ഉപ്പള നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉപ്പള നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
സംസ്ഥാന ജലസേചന വകുപ്പിൻറെ ആനക്കൽ സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഉപ്പള നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാവണമെന്നും അറിയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story