Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 6:12 PM IST Updated On
date_range 23 May 2022 6:24 PM ISTഹജ്ജ്: കാത്തിരിപ്പു പട്ടികയിലുള്ളവർ പാസ്പോർട്ട് സമർപ്പിക്കണം
text_fieldsbookmark_border
Listen to this Article
കരിപ്പൂർ: ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷ സമർപ്പിച്ച് കാത്തിരിപ്പു പട്ടികയിൽ 805 മുതല്‍ 1500 വരെയുള്ളവർ പാസ്പോർട്ടുകൾ സമർപ്പിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു. വിവിധ കാരണങ്ങളാൽ ഒഴിവ് വരാൻ സാധ്യതയുള്ള സീറ്റുകളിലേക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദേശപ്രകാരമാണ് പാസ്പോർട്ടുകൾ സ്വീകരിക്കുന്നത്.
ഈ മാസം 26ന് വൈകീട്ട് അഞ്ചിനകം പാസ്പോർട്ട്, ഫോട്ടോ എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ സമർപ്പിക്കണം.
മറ്റുരേഖകൾ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടശേഷം സമർപ്പിച്ചാൽ മതി. വിവരങ്ങൾക്ക്: 0483 2710 717, 0483 2717572.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story