യേശുവിൽ വിശ്വസിക്കുന്നവർ സത്യത്തിന്‍റെ പക്ഷത്ത് നിൽക്കും -വൈശാഖൻ
text_fieldsതൃശൂർ: യേശുവിൽ വിശ്വസിക്കുന്നവർ സത്യത്തിെൻറ പക്ഷത്ത് നിൽക്കുമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ. അക്കാദമി പ്രസിദ്ധീകരിച്ച ബിഷപ്പ് ഡോ. പൗലോസ് മാർ പൗലോസിെൻറ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. നിന്ദിതർക്കും പീഡിതർക്കും വേണ്ടി പ്രവർത്തിക്കുമ്പോൾ മാർക്‌സിസവും വിമോചന ദൈവശാസ്ത്രവും കൈകോർക്കുകയാണ്. സത്യത്തിെൻറ പക്ഷത്തുനിന്നുള്ള നിർഭയ ശബ്ദമായിരുന്നു ബിഷപ്പ് മാർ പൗലോസിേൻറതെന്നും അദ്ദേഹം പറഞ്ഞു.
നിരന്തരം പ്രതികരിക്കേണ്ടത് സ്വാതന്ത്രേച്ഛയുള്ള ഏതൊരു മനുഷ്യെൻറയും കടമയാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ ബിഷപ്പ് യൂഹോന്നാൻ മാർ മിലിത്തോസ് പറഞ്ഞു. പാലാ ബിഷപ്പിെൻറ പരാമർശത്തിന് എതിരെ താൻ പ്രതികരിച്ചത് പല എതിർപ്പുകളെയും ക്ഷണിച്ചുവരുത്തി. പക്ഷേ തെൻറ മുമ്പ് നടന്ന ബിഷപ്പ് തന്നെ ഓർമിപ്പിക്കുന്നത് മിണ്ടാതിരിക്കാൻ പാടില്ലെന്നാണ്. ലോകത്തിെൻറ ദൈന്യത പേറാൻ തനിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു. അധികാര രൂപമെന്ന നിലയിൽ മതം മനുഷ്യനെ പീഡിപ്പിക്കുന്ന ഏതൊരു സന്ദർഭത്തിലും പ്രതികരിക്കാനുള്ള ധൈര്യം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുസ്തകങ്ങളുടെ ആദ്യ വിൽപന സെക്രട്ടറി മാത്യു തോമസിന് നൽകി ഡോ. കെ.പി. മോഹനൻ നിർവഹിച്ചു. ഡോ. കാവുമ്പായി ബാലകൃഷ്ണൻ പുസ്തക പരിചയം നിർവഹിച്ചു. പി.എസ്. ഇക്ബാൽ, സിസ്റ്റർ ജെസ്മി, ഇ.ടി. വർഗീസ്, സിസ്റ്റർ ഡോ. ജിൻസി ഓത്തോത്തിൽ, അഡ്വ. ജോർജ് പുലിക്കുത്തിയിൽ, ഫാ. ജോർജ് തേനാടിക്കുളം എന്നിവർ സംസാരിച്ചു. കെ.എസ്. സുനിൽകുമാർ സ്വാഗതവും ഇ.ഡി. ഡേവീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.