ആനയിറങ്കൽ ജലാശയത്തിൽപ്പെട്ടവരെ മൂന്നാം ദിനവും കണ്ടെത്താനായില്ല
text_fieldsഅടിമാലി: കഴിഞ്ഞ ഞായറാഴ്ച ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് കാണാതായ 301 കോളനി സ്വദേശികളായ നിരപ്പേൽ ഗോപി (62), പാറക്കൽ സജീവൻ (38) എന്നിവരെ മൂന്നാം ദിനം നടത്തിയ തിരച്ചിലിലും കണ്ടെത്തിയില്ല. അഗ്നിരക്ഷാസേനയുടെ തൊടുപുഴ, ഫോർട്ട്കൊച്ചി യൂനിറ്റുകളിൽനിന്നുള്ള 15 പേരടങ്ങുന്ന സ്കൂബ അംഗങ്ങളാണ് ജലാശയത്തിൽ ചൊവ്വാഴ്ച തിരച്ചിൽ നടത്തിയത്. ജലത്തിന്‍റെ അടിത്തട്ടിൽ ചളി അടിഞ്ഞതും വെള്ളത്തിന് തണുപ്പ് കൂടുതലായതും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബുധനാഴ്ച വീണ്ടും തിരച്ചിൽ പുനരാരംഭിക്കുമെന്ന് ശാന്തൻപാറ സി.ഐ മനോജ് കുമാർ പറഞ്ഞു. ഇതിനിടെ കാട്ടാനക്കൂട്ടം ജലാശയത്തിന് സമീപംതന്നെ നിലയുറപ്പിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ദിവസങ്ങളായി കാട്ടാനക്കൂട്ടം ഇവിടെ തമ്പടിക്കുന്നുണ്ട്.
1, ആനയിറങ്കൽ ഡാമിൽ കാണാതായവർക്കായി നടത്തുന്ന തിരച്ചിൽ
2 , ജലാശയത്തിനുസമീപം നിൽക്കുന്ന കാട്ടാനക്കൂട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.