നന്മ ചെയ്യുന്നവർ പലവിധ പരീക്ഷണങ്ങൾ നേരിടേണ്ടിവരും -ഫിറോസ് കുന്നംപറമ്പിൽ
text_fieldsകൊണ്ടോട്ടി: നന്മ ചെയ്യുന്നവർ പലവിധ പരീക്ഷണങ്ങൾ നേരിടേണ്ടിവരുമെന്ന് ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. എന്നാൽ, പരീക്ഷണങ്ങൾ നമ്മളെ കൂടുതൽ ഉയരങ്ങളിലെത്തിക്കുകയാണ് ചെയ്യുകയെന്നും ഫിറോസ് പറഞ്ഞു. മലപ്പുറം പുളിക്കലിൽ എബിലിറ്റി ഫൗണ്ടേഷൻ സന്ദേശഗീതം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മനുഷ്യരെയും പോലെ സ്വന്തം സുഖങ്ങളും സന്തോഷങ്ങളും മാത്രം നോക്കി ജീവിച്ച ഒരു വ്യക്തിയായിരുന്നു ഞാൻ. പക്ഷേ, യഥാർഥ ജീവിതം ഇന്നതാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ നിങ്ങൾക്കൊക്കെ വേണ്ടി ജീവിക്കാൻ ഇറങ്ങിത്തിരിച്ചു. അതിന്‍റെ പേരിൽ ഒരുപാട് പ്രയാസങ്ങളും പ്രതിസന്ധികളും നേരിടേണ്ടിവന്നു. നന്മ സ്വീകരിച്ച ആളുകളും, നന്മ ചെയ്യുന്നത് കണ്ട് അസൂയ്യ പൂണ്ട ആളുകളും പരീക്ഷണമായി വന്നു.
ചെറിയ പരീക്ഷണങ്ങളിൽ തകരുന്ന മനസ്സാണ് നമ്മുടേതെങ്കിൽ ഒരിക്കലും ഉയരങ്ങളിലെത്തില്ല. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകുമ്പോഴാണ് മനസ്സും ശരീരവും കൂടുതൽ കരുത്തുറ്റതാകുക.
സഹജീവികളെ സ്നേഹിക്കാനുള്ള മനസ്സാണ് നമുക്ക് ദൈവം നൽകിയിട്ടുള്ള ഏറ്റവും വലിയ സമ്പത്ത്. അതില്ലാതെ നമ്മൾ ഒരുപാട് പണം സമ്പാദിച്ചിട്ടോ നേട്ടങ്ങളുണ്ടാക്കിയിട്ടോ കാര്യമില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.