സൗജന്യകിറ്റ് വാങ്ങാത്തവർക്ക് ഇനി റേഷനില്ല
text_fieldsതൃശൂർ: റേഷൻ കടകളിലൂടെ സൗജന്യമായി വിതരണം ചെയ്ത കോവിഡ് അതിജീവനക്കിറ്റുകൾ കൈപ്പറ്റാത്ത ഗുണഭോക്താക്കൾക്ക് റേഷൻ നൽകില്ലെന്ന് സർക്കാർ. കോവിഡ് പശ്ചാത്തലത്തിൽ ഏപ്രിൽ രണ്ടാം പകുതി മുതൽ മേയ് അവസാനം വരെ നൽകിയ കരുതൽ കിറ്റുകൾ വാങ്ങാത്ത അേന്ത്യാദയ, മുൻഗണന, സംസ്ഥാന സബ്സിഡീ കാർഡുടമകൾക്ക് ഇനി മുതൽ റേഷൻ വിഹിതം നൽകേണ്ടതില്ലെന്നാണ് നിർദേശം. കിറ്റ് വാങ്ങാത്തവർക്ക് വീണ്ടും റേഷൻ വാങ്ങാൻ അർഹത ലഭിക്കാൻ കാരണം ബോധിപ്പിക്കാൻ അവസരം നൽകും. ഇത്തരക്കാർ റേഷൻ വാങ്ങാൻ അനർഹരല്ലെന്ന കണ്ടെത്തലാണ് പൊതുവിതരണ വകുപ്പിനുള്ളത്.
ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കിറ്റ് വാങ്ങാത്തവരുടെ കാർഡ് വിവരങ്ങൾ റേഷൻ മാനേജ്മെൻറ് സിസ്റ്റത്തിൽനിന്ന് നീക്കണം.
ദേശീയ ഭക്ഷ്യഭദ്രത നിയമമനുസരിച്ച് ഭക്ഷ്യധാന്യങ്ങൾ അവകാശമാണെന്നിരിക്കെ, ഇത് നിഷേധിച്ചാൽ കാർഡ് ഉടമക്ക് നിയമപരമായി ചോദ്യം െചയ്യാൻ അവകാശമുണ്ട്. കോവിഡ് തുടക്കത്തിൽ പലരും വീടുകളിലെത്താൻ പറ്റാതെ ലോക്ഡൗണിലായിരുന്നു. ഇങ്ങനെ വരാനാവാത്തവരും രോഗമടക്കം വിവിധ അസൗകര്യങ്ങളാൽ ബുദ്ധിമുട്ടിയവർക്കും കിറ്റ് വാങ്ങാത്തതിെൻറ പേരിൽ റേഷൻ തടയുന്നത് ശരിയല്ലെന്നാണ് ആക്ഷേപം. മാത്രമല്ല, കിറ്റ് ആവശ്യമില്ലാത്തവർ മറ്റുള്ളവർക്ക് നൽകുന്നത് സർക്കാർ തന്നെ പ്രോത്സാഹിപ്പിച്ചിരുന്നു.
ഇൗ സൗകര്യം ഉപയോഗപ്പെടുത്തി പലരും കിറ്റ് വേണ്ടെന്ന് വെച്ചിരുന്നു. അതേസമയം, പൊതുവിഭാഗത്തിൽ ഒരിക്കൽ പോലും റേഷൻ വാങ്ങാത്തവർ വരെ കിറ്റ് വാങ്ങിയ കൂട്ടത്തിലുണ്ട്. അവർക്കെതിരെ ചെറുവിരൽ അനക്കാൻ സർക്കാറിനായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.