'ഭഗവാൻ രാമൻെറ പേരിൽ സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താൻ മടിയില്ലാത്തവർക്ക് കൊടകര കുഴലൊക്കെ എന്ത്!'
text_fieldsകോഴിക്കോട്: രാമക്ഷേത്രത്തിന്‍റെ പേരിൽ നടന്ന കോടികളുടെ ഭൂമി തട്ടിപ്പിനെതിരെ മുൻ എം.എൽ.എ വി.ടി. ബൽറാം. ഭഗവാൻ രാമൻെറ പേരിൽപ്പോലും സാമ്പത്തികത്തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താൻ മടിയില്ലാത്തവർക്ക് കൊടകര കുഴലൊക്കെ ഒന്നുമല്ലെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം:
അയോധ്യയിൽ 5.8 കോടിയോളം ന്യായവില വരുന്ന സുമാർ മൂന്ന് എക്കർ സ്ഥലം ഒരു ദിവസം വൈകീട്ട് 7.10 ന് സ്ഥലമുടമകളിൽ നിന്ന് വെറും 2 കോടി രൂപക്ക് ചില റിയൽ എസ്റ്റേറ്റ് ഏജൻറുമാർ വാങ്ങുന്നു.വെറും അഞ്ച് മിനിറ്റിനുള്ളിൽ, അതായത് 7.15ന് ഇതേ സ്ഥലം 18.5 കോടി രൂപക്ക് റിയൽ എസ്റ്റേറ്റുകാർ രാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റിന് മറിച്ചു വിൽക്കുന്നു. ഉടൻ തന്നെ 17 കോടി രൂപ ആർ.ടി.ജി.എസ് വഴി കൈപ്പറ്റുന്നു.
രണ്ട് ഇടപാടിനും സാക്ഷികൾ ഒരേ ആൾക്കാർ തന്നെ. രാമജന്മഭൂമി ട്രസ്റ്റിലെ അംഗം അനിൽ മിശ്രയും അയോധ്യയിലെ ബി.ജെ.പിക്കാരനായ മേയർ റിഷികേശ് ഉപാധ്യായയും.
ട്രസ്റ്റിൻെറ ജനറൽ സെക്രട്ടറി കൂടിയായ വിശ്വഹിന്ദു പരിഷത്തിൻെറ അഖിലേന്ത്യാ വൈസ് പ്രസിഡൻറ് ചമ്പത് റായിയുടെ കാർമികത്ത്വത്തിലാണ് മൊത്തം ഡീലുകൾ. ഭഗവാൻ രാമൻെറ പേരിൽപ്പോലും സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താൻ മടിയില്ലാത്തവർക്ക് കൊടകര കുഴലൊക്കെ എന്ത്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.