നന്നായി റോഡ് നിർമിക്കാൻ അറിയാത്തവർ രാജിവെച്ച് പോകണം -ഹൈകോടതി
text_fieldsകൊച്ചി: റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ തുറന്നടിച്ച് ഹൈകോടതി. നന്നായി റോഡു നിർമാണം നടത്താനാവില്ലെങ്കിൽ എൻജിനീയർമാർ ജോലി രാജിെവച്ചു പോകുകയാണു നല്ലതെന്ന് ഹൈകോടതി വ്യക്തമാക്കി. കഴിവുള്ള നിരവധി എൻജിനീയർമാർ പുറത്തു നിൽക്കുന്നുണ്ട്. പണി അറിയാത്തവർ രാജിവെച്ച് അവർക്ക് അവസരം നൽകണമെന്നും കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കുമ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു..
മികച്ച റോഡുകൾ പൊതുജനത്തിന്‍റെ ആവശ്യമാണ്. റോഡുകള്‍ തകര്‍ന്നാല്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് നിയമനടപടി സ്വീകരിക്കണമെന്ന ഉത്തരവ് കര്‍ശനമായി നടപ്പാക്കണം. കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിയ കൊച്ചിയിലേതടക്കമുള്ള റോഡുകള്‍ മാസങ്ങള്‍ക്കകം പഴയപടിയായെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.
അതേസമയം, റോഡുകൾ തകർന്നാൽ അടിയന്തരമായി നന്നാക്കുന്നതിനുള്ള സംവിധാനം കോർപറേഷന് കീഴിൽ ഇല്ലെന്ന് കൊച്ചി നഗരസഭയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, ഇത്തരം ന്യായീകരണങ്ങള്‍ പറയാതെ പുതിയ ആശയങ്ങള്‍ നടപ്പാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മറ്റ് റോഡുകളുടെ അവസ്ഥ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി അമിക്കസ് ക്യൂറിമാരോട് ആവശ്യപ്പെട്ടു. റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് വിവിധ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും നിർദേശം നൽകി. റോഡുകളിലുള്ള അനധികൃത കേബിളുകൾ ഉടനടി നീക്കം ചെയ്യണമെന്നും നിർദേശിച്ചു. റോഡുകൾ കൃത്യമായി നന്നാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേർക്കാൻ നേരത്തെ ഉത്തരവിട്ട കാര്യവും കോടതി ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.