സത്യപ്രതിജ്ഞ ദൃഢമോ ദൈവനാമത്തിലോ ചൊല്ലാത്തവർ ഒന്നുകൂടി ചൊല്ലേണ്ടി വരും
text_fieldsകൊച്ചി: പഞ്ചായത്ത്, നഗരസഭ കൗൺസിൽ അംഗങ്ങളായി ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയിലൂടെയോ സത്യപ്രതിജ്ഞ ചെയ്യാത്തതിൽ എതിർപ്പുണ്ടായാൽ ഒരിക്കൽകൂടി സത്യപ്രതിജ്ഞ ചൊല്ലേണ്ടിവരും. ദൃഢപ്രതിജ്ഞ െചയ്യാൻ താൽപര്യമില്ലാത്തവർക്ക് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ മാത്രമേ ഭരണഘടനപരമായി സാധ്യമാകൂവെന്നിരിക്കെ ഈ രണ്ട് രീതിയിലുമല്ലാതെ ചെയ്യുന്ന സത്യപ്രതിജ്ഞക്ക് സാധുതയുണ്ടാകില്ല. അതേസമയം, ഇതിെൻറ പേരിൽ അയോഗ്യത കൽപിക്കാനോ അംഗത്വം റദ്ദാക്കാനോ മുനിസിപ്പൽ, പഞ്ചായത്തീരാജ് നിയമത്തിൽ വ്യവസ്ഥയില്ല. വ്യവസ്ഥപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് പ്രശ്നം പരിഹരിക്കാനാവും.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ കഴിഞ്ഞദിവസം ഇഷ്ടവ്യക്തികളുടെയും പുണ്യവാളന്മാരുടെയും മതനേതാക്കളുടെയും മറ്റും പേരിൽ ചിലർ സത്യപ്രതിജ്ഞ ചെയ്ത സംഭവങ്ങളുണ്ടായിരുന്നു. ഒരു സംസ്ഥാനമന്ത്രിയുെട പേരിലും പാലക്കാട്ടെ ഒരംഗം സത്യപ്രതിജ്ഞ ചൊല്ലി അംഗമായി.
എന്നാൽ, ഇത്തരം സത്യപ്രതിജ്ഞകൾക്ക് ഭരണഘടനപരമായി സാധുതയില്ലെന്ന് ഉമേഷ് ചള്ളിയിൽ കേസിൽ സുപ്രീംകോടതിയും ഹൈകോടതിയും ഉത്തരവിട്ടുണ്ട്. ദൈവമെന്ന് അർഥം വരുന്ന 'അല്ലാഹു' പോലുള്ള സമാന പദങ്ങൾ ഉപയോഗിച്ചല്ലാതെ സത്യപ്രതിജ്ഞ ചെയ്യുന്നത് സാധുവാകില്ലെന്ന ഉത്തരവുകളുമുണ്ട്. ആൾദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചൊല്ലാൻ ഭരണഘടനപരമായി കഴിയില്ലെന്നായിരുന്നു ഉമേഷ് ചള്ളിയിൽ കേസിൽ കോടതിയുടെ നിരീക്ഷണം. 2001ൽ കൊടുങ്ങല്ലൂർ നിയമസഭ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഉമേഷ് ചള്ളിയിൽ ശ്രീനാരായണ ഗുരുവിെൻറ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.ഇതിെനതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിച്ച ഹൈകോടതി സത്യപ്രതിജ്ഞ അസാധുവാക്കി.
ശ്രീനാരായണ ഗുരു ദൈവമാണോയെന്നും ഗുരു എങ്ങനെ ദൈവമാകുമെന്നും കോടതി ആരായുകയും ചെയ്തു. തുടർന്ന് ഉമേഷ് ചള്ളിയിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ഇതിന് പിന്നാലെ ഉമേഷ് ചള്ളിയിലിെൻറ അപ്പീൽ പരിഗണിച്ച സുപ്രീംകോടതിയും ഇതേ നിലപാട് തന്നെയാണ് വ്യക്തമാക്കിയത്.
മുനിസിപ്പൽ നിയമം 143 പ്രകാരം കൗൺസിലർ 13 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്യണം.
സത്യപ്രതിജ്ഞ ചെയ്യാത്തവർക്ക് 26ന് അവസരം
തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാത്ത, തദ്ദേശസ്ഥാപനങ്ങളിലേക്ക് െതരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ഡിസംബർ 26ന് നിർവഹിക്കാമെന്ന് സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു. രാവിലെ പത്തിന് െതരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗത്തിന് മുമ്പാകെയാണ് പ്രതിജ്ഞ ചെയ്യേണ്ടത്.
അധ്യക്ഷൻ, ഉപാധ്യക്ഷൻ: മാർഗനിർദേശമായി
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ-ഉപാധ്യക്ഷ െതരഞ്ഞെടുപ്പ് സംബന്ധിച്ച മാർഗനിർദേശം കമീഷൻ പുറത്തിറക്കി.
യോഗം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ ഓഫിസിലാണ് നടത്തേണ്ടത്. യോഗം നടത്തുന്ന തീയതി, ദിവസം, സമയം, സ്ഥലം എന്നിവ അറിയിക്കുന്ന നോട്ടീസ് എല്ലാ അംഗങ്ങൾക്കും/ കൗൺസിലർമാർക്കും ഏറ്റവും കുറഞ്ഞത് യോഗ തീയതിക്ക് മൂന്ന് പൂർണദിവസങ്ങൾക്ക് മുമ്പ് നൽകണം.
തെരഞ്ഞെടുപ്പ് നിശ്ചയിച്ച ദിവസം സർക്കാറോ ബന്ധപ്പെട്ട കലക്ടറോ അവധി പ്രഖ്യാപിക്കുകയാണെങ്കിലോ മറ്റ് കാരണങ്ങളാലോ തെരഞ്ഞെടുപ്പ് നടത്താൻ കഴിയാതെ വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നടത്തണം.
Latest News:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.