പൊലീസിന് അപമാനമുണ്ടാക്കുന്നവരെ സംരക്ഷിക്കില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പൊലീസിന് അപമാനമുണ്ടാക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷണം നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റുകൾ വെച്ചുപൊറുപ്പിക്കില്ല. ക്രമസമാധാന നില മോശമാണെന്ന് വരുത്തണമെന്ന് ആഗ്രഹിക്കുന്ന ചില ശക്തികളുണ്ട്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിലെ ചിലർ പഴയ ശീലത്തിൽ നിന്ന് മാറിയിട്ടില്ല. ഒറ്റപ്പെട്ട തെറ്റുകൾ പൊലീസിനെ ആകെ ബാധിക്കും. അത്തരം കാര്യങ്ങളെ സർക്കാർ പിന്തുണയ്ക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ക്രമസമാധാനം തകർന്നു കാണാൻ ആഗ്രഹിക്കുന്നവർ ചെറിയ കാര്യങ്ങൾ കിട്ടിയാൽ പർവതീകരിക്കും. ബോധപൂർവം പൊലീസിനെ പ്രകോപിപ്പിക്കാനുള്ള ഇടപെടൽ പലയിടങ്ങളിലുമുണ്ടായി. ഉയർന്ന ഓഫിസർമാരെ ആക്രമിക്കുന്ന സ്ഥിതി വരെ ഉണ്ടായി. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളോട് ഒരു വിട്ടുവീഴ്ചയും പാടില്ലന്നും അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.