ഇസ്രായേലിനെ പിന്തുണക്കുന്നവർ ഭീകരതയെ കൂടെ കൂട്ടുന്നവർ -സാദിഖലി തങ്ങൾ
text_fieldsകോഴിക്കോട്: ഇസ്രായേലിനെ വെള്ളപൂശുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ. ഇസ്രായേലിനെ പിന്തുണക്കുന്നവർ ഭീകരതയെ കൂടെ കൂട്ടുന്നവരാണെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. കോഴിക്കോട് കടപ്പുറത്ത് മുസ് ലിം ലീഗ് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ മനുഷ്യാവകാശ മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫലസ്തീനികളുടേത് ഇസ്രായേൽ അധിനിവേശത്തിനെതിരായ ചെറുത്തു നിൽപ്പാണ്. 1948 മുതൽ ഫലസ്തീനികൾ നടത്തുന്ന ചെറുത്തുനിൽപ്പാണിത്. കേന്ദ്ര സർക്കാർ ഇസ്രായേലിനെ വെള്ള പൂശാൻ ശ്രമിക്കുന്നു.
അഹിംസ പഠിപ്പിച്ച ഇന്ത്യക്ക് അങ്ങനെ നിൽക്കാനാവില്ല. വേട്ടക്കാർക്ക് ഒപ്പം നിൽക്കലല്ല ഇന്ത്യയുടെ നയം. ലോകത്തിലെ ഏറ്റവും വലിയ ഭീകരരാഷ്ട്രമാണ് ഇസ്രായേൽ എന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി.
പാശ്ചാത്യ രാജ്യങ്ങളുടെ ജനാധിപത്യത്തെ കുറിച്ചുള്ള അവകാശവാദം പൊള്ളയാണ്. ഉറക്കം നടിക്കുന്നവരെ ഉണർത്താനാണ് കോഴിക്കോട് എത്തിയത്. ഫലസ്തീനിൽ സമാധാനം പുലരണം. സ്വതന്ത്ര ഫലസ്തീൻ ആണ് പശ്ചിമേഷ്യൻ പ്രശ്നങ്ങൾക്ക് പരിഹാരമെന്നും ഫലസ്തീൻ ജനതക്കായി പ്രാർഥിക്കാമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.