ഓണാവധി: വീടുപൂട്ടി യാത്രപോകുന്നവർ പൊലീസിൽ വിവരങ്ങൾ നൽകണമെന്ന്
text_fieldsതിരുവനന്തപുരം: ഓണാവധിക്ക് വീടുപൂട്ടി യാത്രപോകുന്നവർ മൊബൈൽ ആപ്ലിക്കേഷൻ വഴി പൊലീസിനെ വിവരം അറിയിച്ചാൽ അധികസുരക്ഷ ഉറപ്പുവരുത്താമെന്ന് അധികൃതർ. വീടുകൾക്ക് സമീപം പട്രോളിങ് ശക്തിപ്പെടുത്താനും ഇത് ഉപകരിക്കും.
'പോൽ ആപ്' എന്ന കേരള പൊലീസിന്റെ മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്തശേഷം മോർ സർവിസസ് വിഭാഗത്തിലെ ലോക്ക്ഡ് ഹൗസ് ഇൻഫർമേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകാം.
ഓണമടുത്തിരിക്കെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു
ഓണമടുത്തിരിക്കെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുകയാണ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും. ബാക്കി എല്ലാ ജില്ലകളിലും മഞ്ഞ അലർട്ടുമുണ്ട്. പ്രഫഷനൽ കോളജ് അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്ക് മാറ്റമില്ല.
അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഉത്രാടം ദിനമായ ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട്.
തിരുവോണദിവസമായ വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.