ഇരട്ട വോട്ടുള്ളവരെ 'ആപ്പി'ലാക്കും; വിരലടയാളവും ഫോട്ടോയും ശേഖരിക്കും
text_fieldsതിരുവനന്തപുരം: പ്രചാരണകാലത്ത് ഏറെ ചർച്ച ചെയ്ത ആരോപണമാണ് വോട്ടർപട്ടികയിലെ ഇരട്ടവോട്ട്. 4.34 ലക്ഷം ഇരട്ടവോട്ടുകളുടെ പട്ടിക പ്രതിപക്ഷ േനതാവ് രമേശ് ചെന്നിത്തല പുറത്തുവിടുകയും ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമീഷൻ ഇരട്ടവോട്ടുകൾ പരിശോധിക്കുകയും 38,586 പേരെ കണ്ടെത്തുകയും ചെയ്തു.
ഒരാൾ ഒരു വോട്ട് മാത്രം ചെയ്യുന്നെന്ന് ഉറപ്പാക്കാനും ഇരട്ടവോട്ട് തടയാൻ കർശന നടപടികൾ സ്വീകരിക്കാനും ഹൈകോടതി ഉത്തരവിട്ടു. ബൂത്ത് ലെവൽ ഒാഫിസർമാരെ (ബി.എൽ.ഒ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലൂടെ സ്ഥലത്തില്ലാത്തവരും താമസം മാറിയവരും മരണപ്പെട്ടവരുമായ വോട്ടർമാരുടെ പട്ടിക (എ.എസ്.ഡി പട്ടിക) തെരഞ്ഞെടുപ്പ് കമീഷൻ തയാറാക്കി.
സമാനതയുള്ള വോട്ടർമാരുടെ (ഡെമോഗ്രഫിക്കലി സിമിലർ എൻട്രീസ് -ഡി.എസ്.ഇ പട്ടിക) പട്ടികയും പ്രിസൈഡിങ് ഒാഫിസർമാർക്ക് നൽകി. ഇതിൽ ഉൾപ്പെട്ടവരുടെ വിവരം ബി.എൽ.ഒമാർ വീടുകളിലെത്തി ശേഖരിച്ച് കൈമാറിയിട്ടുണ്ട്. ഒന്നിലധികം വോട്ട് ചെയ്യാൻ ശ്രമിച്ചാൽ പ്രോസിക്യൂഷൻ ഉൾപ്പെടെ നടപടികൾക്ക് വിധേയമാകുമെന്ന് കമീഷൻ മുന്നറിയിപ്പ് നൽകി. േവാട്ട് ചെയ്യാനെത്തുന്ന ഇരട്ട വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാൻ എ.എസ്.ഡി മോണിറ്റർ എന്ന മൊബൈൽ ആപ്പും സജ്ജീകരിച്ചിട്ടുണ്ട്.
ഇരട്ട വോട്ടുള്ളവർ ബൂത്തിലെത്തിയാൽ
തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്/ കമീഷൻ അംഗീകരിച്ച മറ്റ് രേഖകൾ ഉപയോഗിച്ച് വോട്ടറെ തിരിച്ചറിയണം. ഏത് തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് വോട്ട് ചെയ്യുന്നതെന്ന് നിശ്ചിത രജിസ്റ്ററിൽ (17 എ) രേഖപ്പെടുത്തണം. എ.എസ്.ഡി മോണിറ്റർ ആപ് ഗൂഗിൾ േപ്ലസ്റ്റോറിൽനിന്നോ www.pollmanagerkerala.nic.in ൽ നിന്നോ പ്രിസൈഡിങ് ഒാഫിസറോ ഫസ്റ്റ് പോളിങ് ഒാഫിസറോ നേരത്തേ ഡൗൺലോഡ് ചെയ്യണം. എ.എസ്.ഡി പട്ടികയിൽ ഉൾപ്പെട്ടവർ വോട്ട് ചെയ്യാൻ വരുേമ്പാൾ ആപ് ഉപയോഗിച്ച് ഫോേട്ടാ എടുക്കുകയും മറ്റ് വിവരങ്ങൾ ചേർത്ത് അപ്ലോഡ് ചെയ്യുകയും വേണം. ആപ് ഉപയോഗിക്കുന്നതിനൊപ്പം റിേട്ടണിങ് ഒാഫിസറുടെ വാട്സ്ആപ് ഗ്രൂപ്/ നമ്പർ തുറന്നശേഷം ഫോേട്ടാ ബട്ടണിൽ ക്ലിക്ക് ചെയ്ത് എ.എസ്.ഡി വോട്ടറുടെ ഫോേട്ടായെടുക്കണം. പാർട്ട് നമ്പർ, സീരിയൽ നമ്പർ എന്നിവ കാപ്ഷനായി രേഖപ്പെടുത്തണം. നെറ്റ്വർക്ക് റേഞ്ച് ഇല്ലെങ്കിലും ഫോേട്ടായും കാപ്ഷനും അയക്കുന്നത് തുടരണം. കലക്ഷൻ സെൻററിലെത്തി സൗജന്യ വൈഫൈ കണക്ട് ആകുേമ്പാൾ ഫോേട്ടാ അപ്ലോഡ് ആകും. എ.എസ്.ഡി വോട്ടറിൽനിന്ന് സത്യവാങ്മൂലം വാങ്ങണം. എ.എസ്.ഡി വോട്ടറുടെ ഒപ്പിന് പുറമെ പെരുവിരൽ അടയാളവും 17 എ രജിസ്റ്ററിൽ രേഖപ്പെടുത്തണം. വോട്ടർമാരുടെ കൈവിരലിൽ മഷി അടയാളപ്പെടുത്തുകയും വോട്ട് ചെയ്യുന്നതിനുമുമ്പ് അത് ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. എത്ര എ.എസ്.ഡി വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയെന്ന പട്ടിക പ്രിസൈഡിങ് ഒാഫിസർ പ്രത്യേകം തയാറാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.