മികച്ച 17 തൊഴിലാളികൾക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം
text_fieldsകൊച്ചി: വിവിധ മേഖലകളിൽ നിന്നുള്ള 17 മികച്ച തൊഴിലാളികൾക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്കാരങ്ങൾ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്തു. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
സുശീല ജോസഫ് (ഗാർഹിക തൊഴിലാളി), ഒ. വത്സല കുമാരി (കശുവണ്ടി തൊഴിലാളി), കെ.ജി. സുശീല(കയർതൊഴിലാളി), പി.ജി. ജോസ് (നിർമാണ തൊഴിലാളി), ദിനിൽ പ്രസാദ് (മത്സ്യത്തൊഴിലാളി), സൂരജ് സുന്ദരം (കരകൗശല തൊഴിലാളി), പി.എം. നവാസ് (ചുമട്ടുതൊഴിലാളി), കെ. വിലാസിനി (ഉൽപാദന, സംസ്കരണ തൊഴിലാളി), അൻസാർ (മോട്ടോർ തൊഴിലാളി), നിഷ സന്തോഷ് (നഴ്സ്), സുബലക്ഷ്മി (പ്ലാൻറേഷൻ തൊഴിലാളി), ഷീന സജീവ് (സെയിൽസ് വിമൻ), കൃഷ്ണൻകുട്ടി (സെക്യൂരിറ്റി), കെ. സുജാത (തയ്യൽ), പാർവതി (ടെക്സ്റ്റൈൽ മിൽ), കെ.ടി. മുരളി (കള്ളുചെത്ത്), കെ.ജി. അനിയൻകുഞ്ഞ് (മരംകയറ്റം) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.