Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ന്ത്രിമാരായ...

മ​ന്ത്രിമാരായ സുധാകരനും കടകംപള്ളിക്കും എതിരെ​ ഭീഷണി സന്ദേശം

text_fields
bookmark_border
മ​ന്ത്രിമാരായ സുധാകരനും കടകംപള്ളിക്കും എതിരെ​ ഭീഷണി സന്ദേശം
cancel

തിരുവനന്തപുരം: മന്ത്രി ജി. സുധാകരന്​ ​ഭീഷണി സന്ദേശം ലഭിച്ചതിനെ കുറിച്ച്​ പൊലീസ്​ അന്വേഷണം തുടങ്ങി. കഴിഞ്ഞ ഏതാനുംദിവസങ്ങളായി മന്ത്രിക്ക്​ ഇത്തരം സന്ദേശങ്ങൾ ലഭിച്ചിരു​െന്നങ്കിലും കാര്യമായി എടുത്തിരുന്നില്ല. ദേശീയതലത്തിൽ സീതാറാം യെച്ചൂരിക്ക്​ നേരേ ഉണ്ടായ ആക്രമണത്തിനുശേഷം മന്ത്രിയുടെ മൊബൈൽ ഫോണിലേക്ക്​ വീണ്ടും ഭീഷണി സന്ദേശമെത്തുകയായിരുന്നു.

മന്ത്രിമാരായ ജി. സുധാകരനും കടകംപള്ളി സ​ുരേന്ദ്രനുമാണ്​ അടുത്തലക്ഷ്യമെന്ന്​ സന്ദേശത്തിൽ പറയുന്നു. ജൂൺ ഒമ്പതിന്​ മറ്റൊരുസ​േന്ദശം കൂടി ലഭിച്ചു. ഇതുസംബന്ധിച്ച്​ മന്ത്രി സുധാകരൻ ഇൻറലിജൻസിന്​ പരാതിനൽകി. മുഖ്യമന്ത്രിയെയും ഇക്കാര്യങ്ങൾ മന്ത്രി അറിയിച്ചു.

ഫോൺ വിളിയിലൂടെയും സ​േന്ദശത്തിലൂടെയും ഏതാനും ദിവസങ്ങളായി ഭീഷണി വന്നിരു​െന്നന്ന്​ മന്ത്രിയുടെ ഒാഫിസ്​ അറിയിച്ചു. ജൂൺ അഞ്ച്​, ആറ്​ തീയതികളിൽ ഫോണിൽ വിളിച്ച്​ ഭീഷണിപ്പെടുത്തുകയും ചെയ്​തു. സൈന്യത്തിനും ഹിന്ദുദൈവത്തിനും സംസ്​കാരത്തിനുമെതിരെ സംസാരിക്കുന്നത്​ നിർത്തണമെന്നാണ്​ ഒരുസന്ദേശത്തിലെ മുന്നറിയിപ്പ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:threatg sudhakarankadakampally surendran
News Summary - threat against minister g sudhakaran and kadakampally surendran
Next Story