ഉഴവൂർ വിജയനെതിരായ പരാമർശങ്ങൾ അടങ്ങുന്ന ശബ്ദരേഖ പുറത്ത്
text_fieldsകോട്ടയം: അന്തരിച്ച എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയനെതിരെ അതിരൂക്ഷ പരാമർശങ്ങൾ അടങ്ങുന്ന ഫോൺ ശബ്ദരേഖ പുറത്ത്. ‘കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല ...’എന്ന ഭീഷണിയും സംഭാഷണത്തിലുണ്ട്. എൻ.സി.പിയിലെ മറ്റൊരു നേതാവുമായി നടത്തുന്ന ഫോൺ സംഭാഷണമാണ് പുറത്തായത്.
ഇൗ സംഭാഷണത്തിനൊടുവിൽ ഉഴവൂർ വിജയൻ കുഴഞ്ഞുപോയതായി കഴിഞ്ഞദിവസം അദ്ദേഹത്തിെൻറ സന്തതസഹചാരി സതീഷ് കല്ലക്കുളം വെളിെപ്പടുത്തിയിരുന്നു. ഇതിനു െതളിവായാണ് ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നിരിക്കുന്നത്.
പാർട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനുമായ സുൾഫിക്കർ മയൂരിയുടെ ഫോൺ സംഭാഷണമാണ് ഇതെന്ന് പാർട്ടിയിലെ ഒരുവിഭാഗം പറയുന്നു .എന്നാൽ, അത് തെൻറ ശബ്ദമല്ലെന്ന് സുൾഫിക്കർ മയൂരി അറിയിച്ചു. തേൻറതാണെന്ന് തെളിഞ്ഞാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.