മുഖ്യമന്ത്രിക്കും ഡി.വൈ.എഫ്.െഎ സെക്രട്ടറിക്കും വധ ഭീഷണി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റ ഹിമിനും വധഭീഷണി. മാർച്ച് മൂന്നിന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫിസിലേക്കാണ് ഭീഷണിക്കത്ത് വന്നത്.
ഇൗ വിഷയത്തിൽ സംഘടന സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. പോപുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളെ വിമർശിച്ചാൽ കൊല്ലുമെന്നാണ് കത്തിെൻറ ഉള്ളടക്കം. കേട്ടാൽ അറക്കുന്ന ഭാഷയിൽ തെറിവിളിയും ഉെണ്ടന്ന് എ.എ. റഹിമിെൻറ പരാതിയിൽ പറയുന്നു.
മുമ്പും ചില ഭീഷണിക്കത്തുകൾ ലഭിച്ചിട്ടുണ്ട്. വീട് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വീട്ടിൽ കയറി വെട്ടിക്കൊല്ലുമെന്നാണ് ഭീഷണി. കത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.