ഐ.എസ് ഭീഷണി: സുരക്ഷ ഏജൻസികളുമായി പൊലീസ് മേധാവി ചർച്ച നടത്തി
text_fieldsതിരുവനന്തപുരം: കേരളത്തിെൻറ തീരപ്രദേശങ്ങളിൽ ഐ.എസ് സാന്നിധ്യമെന്ന ഇൻറലിജൻസ ് മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വിവി ധ സുരക്ഷാ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. നിലവിൽ സ്വീകരിച്ച സുരക്ഷാനടപടികൾ യോഗം അവലോകനം ചെയ്തു.
ഐ.എസ് ഭീഷണി നേരിടുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതല കോഒാഡിനേറ്ററായി സെക്യൂരിറ്റി വിഭാഗം ഐ.ജി ജി. ലക്ഷ്മണിനെ നിയോഗിച്ചു. ഭീഷണി സംബന്ധിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി പൊലീസ് മേധാവി പ്രത്യേക കൂടിക്കാഴ്ച നടത്തി. ഭീഷണി നേരിടുന്നതിന് എല്ലാ സഹായവും അവർ വാഗ്ദാനം ചെയ്തു.
സുരക്ഷാ മുന്നറിയിപ്പിെൻറ അടിസ്ഥാനത്തിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ ഐ.ജിമാർക്കും ജില്ല പൊലീസ് മേധാവിമാർക്കും കോസ്റ്റൽ പൊലീസ് സ്റ്റേഷൻ അധികൃതർക്കും തീരദേശത്തെ പൊലീസ് സ്റ്റേഷനുകൾക്കും നിർേദശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ തീരപ്രദേശത്തെ ജനങ്ങളുടെ സഹകരണം അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.