മൈക്രോ ഫിനാൻസ് ഭീഷണി: വീട്ടമ്മ ആത്മഹത്യ ചെയ്തു
text_fieldsചിറ്റൂർ (പാലക്കാട്): മൈക്രോ ഫിനാൻസ് ജീവനക്കാരുടെ ഭീഷണിയെത്തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. അത്തിക്കോട് പൂളക്കാട് കൃഷ്ണൻകുട്ടിയുടെ ഭാര്യ വത്സലയെയാണ് (58) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.
തിരിച്ചടവ് മുടങ്ങിയതോടെ മൈക്രോ ഫിനാൻസ് ജീവനക്കാർ വത്സല ജോലി ചെയ്യുന്ന സ്ഥാപനത്തിലും വീട്ടിലുമെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാർ പറഞ്ഞു. തത്തമംഗലത്തെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരാണ് ഭീഷണിപ്പെടുത്തിയത്. ചിറ്റൂർ പൊലീസ് കേസെടുത്തു. മക്കൾ: ജിഷ, വിജേഷ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.