Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോമസ് ചാണ്ടിയോട്...

തോമസ് ചാണ്ടിയോട് കളിക്കരുത്​; ഏഷ്യാനെറ്റ്​ റിപ്പോര്‍ട്ടര്‍ക്ക്​ ഭീഷണിക്കത്ത് 

text_fields
bookmark_border
തോമസ് ചാണ്ടിയോട് കളിക്കരുത്​; ഏഷ്യാനെറ്റ്​ റിപ്പോര്‍ട്ടര്‍ക്ക്​ ഭീഷണിക്കത്ത് 
cancel
ആ​ല​പ്പു​ഴ: ഏ​ഷ്യാ​നെ​റ്റ്​ ന്യൂ​സ് ആ​ല​പ്പു​ഴ റി​പ്പോ​ര്‍ട്ട​ര്‍ ടി.​വി. പ്ര​സാ​ദി​ന്​ ഭീ​ഷ​ണി​ക്ക​ത്ത്. ‘കാ​റി‍​െൻറ ചി​ല്ല് ത​ക​ര്‍ത്ത​ത് മു​ന്ന​റി​യി​പ്പ്  മാ​ത്ര​മാ​ണ്. ഇ​നി​യും തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ റി​പ്പോ​ര്‍ട്ട് ചെ​യ്താ​ല്‍ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ ഞ​ങ്ങ​ള്‍ ചെ​യ്യും. അ​തി​ന് നീ ​ഇ​ട​വ​രു​ത്ത​രു​ത്’. ഇ​താ​ണ് ആ​രു​ടെ​യും പേ​രു​വെ​ക്കാ​തെ പ്ര​സാ​ദി​ന്​ ത​പാ​ലി​ൽ ല​ഭി​ച്ച ക​ത്തി​ലെ ഉ​ള്ള​ട​ക്കം. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് നാ​ലോ​ടെ ആ​ല​പ്പു​ഴ പ​ഴ​വ​ങ്ങാ​ടി​യി​ലെ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ബ്യൂ​റോ​യി​ല്‍ പോ​സ്​​റ്റ്​​മാ​നാ​ണ് ക​ത്ത് ഏ​ല്‍പി​ച്ച​ത്. ക​ത്ത്​ പൊ​ലീ​സി​ന്​ കൈ​മാ​റി. പ​രാ​തി​യും  ന​ല്‍കി​യി​ട്ടു​ണ്ട്. 

അ​തേ​സ​മ​യം, ഏ​ഷ്യാ​നെ​റ്റ്​ ഓ​ഫി​സ് ആ​ക്ര​മി​ച്ച് അ​ഞ്ച് ദി​വ​സ​മാ​യി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ പൊ​ലീ​സി​ന്​ ക​ഴി​ഞ്ഞി​ട്ടി​ല്ല. വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടും തു​െ​മ്പാ​ന്നും ല​ഭി​ച്ചി​ല്ല. സ്​​ഥാ​പ​ന​ത്തി​ൽ സി.​സി.​ടി.​വി സ്​​ഥാ​പി​ച്ചി​ട്ടി​ല്ല. പ​രി​സ​ര​ത്തെ മ​റ്റ്​ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ചി​ട്ടും കാ​ര്യ​മാ​യ തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ഫോ​ണ്‍വി​ളി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നി​ടെ, ക​ത്തി​ലൂ​ടെ പു​തി​യ ഭീ​ഷ​ണി എ​ത്തി​യ​ത് പൊ​ലീ​സി​ന്​ ത​ല​വേ​ദ​ന​യാ​യി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthomas chandymalayalam newsthreatenedasianet newsreporterTV prasad
News Summary - threatened asianet news reporter TV prasad by thomas chandy -Kerala news
Next Story