Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭീഷണിപ്പെടുത്തി...

ഭീഷണിപ്പെടുത്തി ബലാൽസംഗം: ഭർതൃപിതാവിന് 15 വർഷം കഠിനതടവും പിഴയും

text_fields
bookmark_border
imprisonment
cancel

ചാലക്കുടി: വീട്ടിൽ ആളില്ലാത്ത സമയത്ത്​ മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പല തവണ അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ ഭർതൃപിതാവിന് 15 വർഷം കഠിനതടവും 3.60 ലക്ഷം രൂപ പിഴയും വിധിച്ചു.

മാള സ്വദേശിയായ 70കാരനെയാണ്​ ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി സ്പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസ്​ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ഒമ്പത് മാസവും അധികതടവ്​ അനുഭവിക്കാനും പിഴത്തുക അതിജീവിതക്ക് നൽകാനും കോടതി നിർദേശിച്ചു.

അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ തുക നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. 2019ലാണ്​ കേസിനാസ്പദമായ സംഭവം.

സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന പി.എം. ബൈജു, സർക്കിൾ ഇൻസ്‌പെക്ടർ സജിൻ ശശി എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന്​ വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ എസ്.സി.പി.ഒ എ.എച്ച്. സുനിത, എ.എസ്.ഐ രമേശ്‌ എന്നിവർ ഏകോപിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentrape
News Summary - Threatened rape: 15 years imprisonment and fine for father-in-law
Next Story