എം.ബി.ബി.എസ് ഫീസ് വർധന ഭീഷണി; നിരവധി പേർ പിന്മാറി
text_fieldsതിരുവനന്തപുരം: മെഡിക്കൽ പ്രവേശനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഹൈകോടതി വിധിയിലൂടെ ഉയർന്ന ഫീസ് വർധന ഭീഷണി കാരണം റാങ്ക് പട്ടികയിൽ പിന്നിലുള്ളവർക്കും എം.ബി.ബി.എസ് പ്രവേശനം. മുൻ വർഷത്തെ അപേക്ഷിച്ച് റാങ്കിൽ ഇരട്ടിയോളം പിറകിൽ നിൽക്കുന്നവർക്കുവരെ ഇത്തവണ സ്വാശ്രയ മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചു.
കോടതിയോ കോടതി നിർദേശിക്കുന്ന സമിതിയോ നിശ്ചയിക്കുന്ന ഫീസ് ഒടുക്കാൻ ബാധ്യസ്ഥരായിരിക്കുമെന്ന ഉത്തരവാണ് ഒേട്ടറെ വിദ്യാർഥികളെ റാങ്കിൽ മുന്നിലായിട്ടും പ്രവേശനത്തിൽനിന്ന് പിറകോട്ടടിപ്പിച്ചത്. മുൻ വർഷം മെഡിക്കൽ പ്രവേശനത്തിലെ അവസാന സ്േപാട്ട് അലോട്ട്മെൻറിൽ സ്വാശ്രയ കോളജിൽ സ്റ്റേറ്റ് മെറിറ്റിൽ പ്രവേശനം ലഭിച്ച അവസാന റാങ്ക് 6432 ആയിരുന്നു. ഇത്തവണ അവസാന മോപ് അപ് അലോട്ട്മെൻറിൽ സ്റ്റേറ്റ് മെറിറ്റിൽ 10439ാം റാങ്കിനും പ്രവേശനം ലഭിച്ചു.
ഇൗ മാറ്റം മിക്ക സംവരണ സീറ്റുകളിലും പ്രകടമാണ്. ഇൗഴവ സംവരണത്തിൽ മുൻ വർഷം 7094ാം റാങ്കിനാണ് സ്പോട്ട് അലോട്ട്മെൻറിൽ അവസാനം പ്രവേശനം ലഭിച്ചത്. ഇത്തവണ 10613 ആയി ഉയർന്നു. മുസ്ലിം സംവരണത്തിൽ മുൻ വർഷം 7488 ആയിരുന്നത് ഇത്തവണ 11074 ആയി. പിന്നാക്ക ഹിന്ദു സംവരണ സീറ്റിലാകെട്ട മുൻ വർഷം 6226ഉം ഇൗ വർഷം 9532ഉം ആണ്. ധീവര 7691- 9183, വിശ്വകർമ 8292- 15945.
കോളജുകൾ ആവശ്യെപ്പടുന്ന പരമാവധി തുകവരെ ഫീസായി നൽകാൻ ബാധ്യസ്ഥരായിരിക്കുമെന്ന് വിദ്യാർഥികളെ അറിയിക്കാൻ പ്രവേശന പരീക്ഷ കമീഷണർക്ക് കോടതി നിർദേശം നൽകിയിരുന്നു. ഫീസ് നിർണയസമിതി നിശ്ചയിച്ചതിെൻറ രണ്ടിരട്ടിയിലേറെ തുകവരെ കോളജുകൾ ഫീസായി ആവശ്യപ്പെടുകയും ചെയ്തു.
പിന്നാലെ ഒാപ്ഷൻ റദ്ദാക്കാനും പുനഃക്രമീകരിക്കാനും കമീഷണർ അവസരം നൽകി. ഇതോടെ ഉയർന്ന ഫീസ് ഭയന്ന് നൂറുകണക്കിന് വിദ്യാർഥികൾ സ്വാശ്രയ കോളജ് ഒാപ്ഷനുകൾ റദ്ദാക്കി. ഉയർന്ന റാങ്കുണ്ടായിട്ടും പലരും സർക്കാർ ഡെൻറൽ/ ആയുർവേദ/ഹോമിയോ/ കാർഷിക/ വെറ്ററിനറി കോളജുകളിൽ ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.