കാട്ടുപന്നിയെ പടക്കം െവച്ച് കൊന്ന് ഇറച്ചി വീട്ടിൽ സൂക്ഷിച്ച മൂന്നുപേർ പിടിയിൽ
text_fieldsവിതുര: കാട്ടുപന്നിയെ പടക്കം െവച്ച് കൊന്ന് ഇറച്ചി വീട്ടിൽ സൂക്ഷിച്ച മൂന്നുപേർ പിടിയിൽ. കളീയ്ക്കൽ സ്വദേശികളായ ഷാജി, ബൈജു, കുട്ടപ്പൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആറ് കിലോ ഇറച്ചിയാണ് പിടിച്ചെടുത്തത്. പരുത്തിപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി.എഫ്. ഷാജി ജോസിെൻറ നേതൃത്വത്തിൽ വിതുര സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി. മധു, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ആർ. ബിനുകുമാർ, എൻ. നയീം, പ്രിയ വിൽസൺ, ഫോറസ്റ്റ് വാച്ചർമാരായ തുളസി, ശശിക്കുട്ടൻ, റിസർവ് വാച്ചർ അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.