Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോഡ്ജില്‍...

ലോഡ്ജില്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി പണം കവര്‍ച്ച: മൂന്നുപേർ പിടിയില്‍

text_fields
bookmark_border
ലോഡ്ജില്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി പണം കവര്‍ച്ച: മൂന്നുപേർ പിടിയില്‍
cancel

വടകര: യുവാവിനെ മർദിക്കുകയും പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കുകയും ചെയ്​ത്​ പണം കവർന്ന കേസിൽ മൂന്നുപേർ പിടിയിൽ. മൈസൂരുവിലെ ലോഡ്ജില്‍ തടവില്‍ പാര്‍പ്പിച്ചാണ്​ വടകര സ്വദേശിയുടെ പണം കവര്‍ന്നത്​. സംഭവത്തിൽ മൈസൂരുവില്‍ താമസക്കാരായ പാലക്കാട്​ സ്വദേശി സമീര്‍, കണ്ണൂര്‍ അഷ്റഫ്, വിരാജ്പേട്ടയില്‍ താമസിക്കുന്ന കണ്ണൂര്‍ ഉനൈസ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാസം വടകരയിലേക്കു വരാൻ മൈസൂരു ബസ്​സ്​റ്റാൻഡിൽ രാത്രി ബസ് കാത്തു നില്‍ക്കവേയാണ്​ യുവാവിനെ ഇവര്‍ തട്ടിക്കൊണ്ടുപോയത്. ലോഡ്ജില്‍ മൂന്നു ദിവസം തടവില്‍ പാര്‍പ്പിച്ചശേഷം പണം തന്നില്ലെങ്കില്‍ പോക്സോ കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കൈയില്‍ പണമില്ലെന്ന്​ മനസ്സിലാക്കിയതോടെ സഹോദരനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. വിട്ടയക്കാന്‍ 50,000 രൂപ ആവശ്യപ്പെട്ടു. പണം കൈക്കലാക്കിയശേഷമാണ് പ്രതികള്‍ യുവാവിനെ വിട്ടയച്ചത്. മൈസൂരുവിലെ ലോഡ്ജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും പ്രതികളുടെ ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberyMysurusexually assaulting
News Summary - Three arrested for sexually assaulting and robbery
Next Story