Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊറോട്ട...

പൊറോട്ട വൈകിയെന്നാരോപിച്ച് ​വയോധികക്ക് നേരെ തിളച്ച എണ്ണയൊഴിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
പൊറോട്ട വൈകിയെന്നാരോപിച്ച് ​വയോധികക്ക് നേരെ തിളച്ച എണ്ണയൊഴിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ
cancel

തിരുവനന്തപുരം: ​പൊറോട്ട വൈകിയെന്നാരോപിച്ച് വയോധികക്ക് നേരെ തിളച്ച എണ്ണയൊഴിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ചിറയിൻകീഴിൽ തട്ടുകട നടത്തുന്ന 65കാരി ഓമനക്ക് നേരെയാണ് ആക്രമണമുണ്ടായത്. നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതികൾ തട്ടുകടയിൽ എത്തി അതിക്രമം നടത്തിയത്. മൂന്ന് പേർ കടയിൽ എത്തി പൊറോട്ട ആവശ്യപ്പെട്ടു. പൊറോട്ട നൽകാൻ അല്പം വൈകിയപ്പോൾ പ്രതികൾ പ്രകോപിതരായി. ചിക്കൻ പാകം ചെയ്യാൻ വച്ചിരുന്ന തിളച്ച എണ്ണ കടയുടമയായ 65 വയസുള്ള ഓമനയ്ക്ക് നേരെ എറിഞ്ഞു. പിന്നാലെ കടയിൽ എത്തിയ ഓമനയുടെ ബന്ധു ദീപുവിനെയും പ്രതികൾ ക്രൂരമായി മർദിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് ദിവസത്തിന് ശേഷം പ്രതികൾ അറസ്റ്റിലായത്. കു​റ​ക്ക​ട ച​രു​വി​ള വീ​ട്ടി​ൽ ഉ​ണ്ണി എ​ന്ന അ​ജി​ത്ത്, അ​പ്പു എ​ന്ന അ​നീ​ഷ്, മു​ട​പു​രം പു​ത്ത​ൻ​വി​ള വീ​ട്ടി​ൽ മാ​രി എ​ന്ന വി​നോ​ദ് എ​ന്നി​വ​രെ​യാ​ണ് ചി​റ​യി​ൻ​കീ​ഴ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​കളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hotel attack
News Summary - Three arrested in trivandrum for attacking a local hotel
Next Story