കൊറോണ: വ്യാജ വാർത്ത പ്രചരിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ
text_fieldsതൃശൂർ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ മൂന്ന് പേരെ തൃശൂരിൽ പൊലീസ് അറസ്റ ്റ് ചെയ്തു. മൂന്നുപീടിക പുഴങ്കര ഇല്ലത്ത് വീട്ടിൽ ഷാഫി (35), പെരിഞ്ഞനം അമ്പലത്ത് വീട്ടിൽ സിറാജുദ്ദീൻ (37) എന്നിവരെ ത ൃശൂർ ടൗൺ ഈസ്റ്റ് പൊലീസും പഴയന്നൂർ വടക്കേത്തറ കുന്നത്ത് വീട്ടിൽ ശബരിയെ (28) പഴയന്നൂർ പൊലീസുമാണ് അറസ്റ്റ് ചെ യ്തത്.
സാമൂഹ്യ മാധ്യമത്തിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ച പുനല്ലൂർ സ്വദേശി അനീഷ് ജോർജിനെതിരെ മതിലകം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ പോസ്റ്റുകൾ ഫോർവേഡ് ചെയ്ത ആറ് പേരെ തിരിച്ചറിഞ്ഞതായും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
ഇവരും കേസിൽ പ്രതിയാവും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ സംബന്ധിച്ച് എന്തെങ്കിലും പരാമർശം നടത്തുന്നതും സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നതും കുറ്റകരമാണ്. അത്തരത്തിൽ ഒരു കേസ് വന്നിട്ടുണ്ട്. വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് മന്ത്രി ആവർത്തിച്ചു. ആരോഗ്യവകുപ്പിെൻറ സന്ദേശങ്ങൾ മാത്രം പ്രചരിപ്പിക്കുക. ധാരാളം പേർ ഇത് ചെയ്യുന്നുണ്ട്. ഇതിൽ വളരെ കുറച്ചുപേർ മാത്രമാണ് വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.