മാനന്തവാടിയിൽ നിന്നും ആനക്കൊമ്പുമായി മൂന്ന് പേർ പിടിയിൽ
text_fieldsമാനന്തവാടി: മാനന്തവാടിയിലെ പേര്യയിൽ ആനക്കൊമ്പുമായി മൂന്ന് പേർ പിടിയിലായി. ഫോറസ്റ്റ് ഇന്‍റലിജൻസ് പി.സി.സി.എഫിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പ്രതികളെ കൂടുതൽ അന്വേഷണത്തിനും തുടർ നടപടികൾക്കായി പേര്യ റെയിഞ്ച് ഓഫീസർക്ക് കൈമാറി. ആനക്കൊമ്പും കൈമാറിയിട്ടുണ്ട്.
സംഘം സഞ്ചരിച്ചിരുന്ന ബൈക്ക് പേര്യ റെയ്ഞ്ച് പരിധിയിലെ വെൺമണി ഭാഗത്ത് നിന്നും പിടികൂടി. പാൽച്ചുരം പള്ളിക്കോണം സുനിൽ (38), പാൽച്ചുരം ചുറ്റുവിള പുത്തൻവീട് മനു സി.എസ് (37), കാര്യമ്പാടി പാലം തൊടുക അൻവർ ഷാ (34) എന്നിവരാണ് പിടിയിലായത്.
ഡി.എഫ്.ഒയുടെ നിർദ്ദേശാനുസരണം ഫോറസ്റ്റ് ഇൻറലിജൻസ് വിഭാഗവും കൽപ്പറ്റ ഫ്ലയിംങ് സ്ക്വാഡ് റെയ്ഞ്ചും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഫോറസ്റ്റ് ഇൻറലിജൻസ് സെൽ ജീവനക്കാരോടൊപ്പം കൽപ്പറ്റ ഫ്ലയിംഗ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ഹാഷിഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി.രജീഷ്, ജസ്റ്റിൻ ഹോൾഡൻ ഡി റൊസാരിയോ, ഹരികൃഷ്ണ, ഫോറസ്റ്റ് ഡ്രൈവർ രാജീവൻ വി.എസ്.എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.