Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 3:08 AM GMT Updated On
date_range 3 March 2022 3:12 AM GMTയുക്രെയ്നിൽ നിന്നുവരുന്നവരെ കേരളത്തിലെത്തിക്കാൻ മൂന്ന് ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തി
text_fieldsbookmark_border
തിരുവനന്തപുരം: യുക്രെയ്നിൽ നിന്ന് ഡല്‍ഹിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സർക്കാർ ഏർപ്പെടുത്തി. ആദ്യ വിമാനം രാവിലെ 9.30ന് ഡല്‍ഹിയില്‍ നിന്നും തിരിക്കും. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും.
കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും ബസ് സര്‍വീസുണ്ടാകും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നു.
കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും ഇതിനുവേണ്ടി നോര്‍ക്കയുടെ പ്രത്യേക ടീമുകൾ പ്രവര്‍ത്തനനിരതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story