പാലക്കാട് ലോറി പാഞ്ഞുകയറി നാലു വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
text_fieldsമണ്ണാർക്കാട്: പാലക്കാട് പനയമ്പാടത്ത് ലോറി പാഞ്ഞുകയറി നാലു വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം. ചെറുള്ളി അബ്ദുൽ സലാമിന്റെ മകൾ ഇർഫാന ഷെറിൻ, അബ്ദുൽ റഫീഖിന്റെ മകൾ റിത ഫാത്തിമ, സലാമിന്റെ മകൾ നിതാ ഫാത്തിമ, ഷറഫുദ്ദീന്റെ മകൾ എ.എസ്.ആയിഷ എന്നിവരാണ് മരിച്ചത്. നാലുപേരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.
ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. സ്കൂൾവിട്ട് വരികയായിരുന്ന കുട്ടികൾക്ക് നേരെയാണ് ലോറി പാഞ്ഞുകയറിയത്. കരിമ്പ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.
പനയമ്പാടം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറയുന്നു. സിമൻ്റ് ലോറി ഭാഗികമായി ഉയർത്തിയിട്ടുണ്ട്. ലോറിക്കടിയിൽ 5 കുട്ടികൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാർഥികൾ.
അപകടം നടന്നയുടനെ തന്നെ നാട്ടുകാർ ഉൾപ്പെടെ ചേർന്നാണ് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പാലക്കാട്ടുനിന്ന് സിമന്റ് കയറ്റി വന്ന ലോറി മറ്റൊരു ലോറിയിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത് എന്നാണ് കരുതുന്നത്. പരിക്കേറ്റ രണ്ട് ലോറി ഡ്രൈവർമാരും ചികിത്സയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല.
അതേസമയം, വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വിദ്യാർഥിനികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സിമന്റ് ലോറി മറിഞ്ഞ് കല്ലടിക്കോട് കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉടൻ സംഭവസ്ഥലത്തേക്ക് പോകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.