സ്വർണ കടത്തിന് കൂട്ടുനിന്ന മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
text_fieldsകണ്ണൂർ: വിമാനത്താവളത്തിൽ സ്വർണക്കടത്ത് സംഘത്തിന് കൂട്ടുനിന്ന മൂന്നു ഇൻസ്പെക്ടർമാരെ കസ്റ്റംസ് പ്രിവന്‍റീവ് കമിഷണർ സുമിത്കുമാർ സർവീസിൽനിന്നു പിരിച്ചുവിട്ടു. രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവരെയാണ് ജോലിയിൽനിന്നു പിരിച്ചുവിട്ടത്.
2019 ഓഗസ്റ്റ് 19ന് കണ്ണൂർ വിമാനത്താവളത്തിൽ 4.5 കിലോഗ്രാം സ്വർണവുമായി മൂന്നു പേർ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസിന്‍റെ പിടിയിലായ കേസ് അടിസ്ഥാനമാക്കിയാണ് നടപടി.
കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ഇൻസ്പെക്ടറായിരുന്ന രാഹുൽ പണ്ഡിറ്റിന്‍റെ നിർദേശാനുസരണം ഇവർ പ്രവർത്തിച്ചതായും പിടിയിലായ 4.5 കിലോഗ്രാം അടക്കം 11 കിലോഗ്രാം സ്വർണം കണ്ണൂർ വിമാനത്താവളം വഴി കടത്താൻ കള്ളക്കടത്തു സംഘത്തെ സഹായിച്ചതായും ഡി.ആർ.ഐ കണ്ടെത്തിയിരുന്നു.
ഡി.ആർ.ഐ അറസ്റ്റ് ചെയ്ത മറ്റ് 3 കസ്റ്റംസ് പ്രിവന്‍റീവ് ഉദ്യോഗസ്ഥരും സസ്പെൻഷൻ കാലാവധിക്കു ശേഷം കൊച്ചിയിൽ പ്രിവന്‍റീവ് വിഭാഗം ഹെഡ്ക്വാർട്ടേഴ്സിൽ ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.