മൂന്നുദിവസം ലോക്ഡൗൺ ഇളവ്: രാത്രി എട്ടുവരെ കടകൾ തുറക്കാം
text_fieldsതിരുവനന്തപുരം: ബലി പെരുന്നാൾ പ്രമാണിച്ച് ഇൗമാസം 18 മുതൽ 20 വരെ ലോക്ഡൗണിൽ ഇളവ്. ഈ ദിവസങ്ങളില്‍ എ, ബി, സി മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകൾക്ക് പുറമെ തുണി, ചെരുപ്പ്, ഇലക്ട്രോണിക്, ഫാന്‍സി കടകളും ജ്വല്ലറികളും തുറക്കാനാണ് അനുമതി. രാത്രി എട്ടുവരെ ഇവക്ക് പ്രവർത്തിക്കാം.
അതേസമയം രോഗവ്യാപനം കൂടിയ ഡി മേഖലയിൽ ഇളവില്ല. ഇവിടങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ഉൾപ്പെടെ നിയന്ത്രണങ്ങൾ തുടരും.
വ്യാപാരി വ്യവസായി സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാൽ ശനിയാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണായിരിക്കും. ലോക്ഡൗൺ, രോഗവ്യാപനം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്താൻ ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിദഗ്ധസമിതി യോഗം ചേരുന്നുണ്ട്. ഇതിൽ കൂടുതൽ ഇളവുകൾ വന്നേക്കാം.
ഒാണം വരെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ദിവസവും തുറക്കാൻ അനുമതി നൽകണമെന്നാണ് വ്യാപാരികൾ ചർച്ചയിൽ ആവശ്യപ്പെട്ടത്. ഇളവുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നും ചർച്ചക്ക് ശേഷം വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ അറിയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി വാർത്തസമ്മേളനം നടത്തിയില്ല. പകരം അദ്ദേഹത്തിെൻറ ഒാഫിസിൽനിന്നും മൂന്ന് ദിവസം ലോക്ഡൗൺ ഇളവുണ്ടെന്ന അറിയിപ്പ് മാത്രമാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.