മൂന്നാറിൽ റിസോർട്ട് ഉടമയും സഹായിയും കൊല്ലപ്പെട്ട നിലയിൽ
text_fieldsരാജക്കാട് (ഇടുക്കി): ചിന്നക്കനാൽ ഗ്യാപ് റോഡിന് സമീപം ഏലത്തോട്ടത്തിൽ പ്രവർത്തിക്കുന്ന റിസോർട്ടിെൻറ ഉട മയെയും സഹായിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നടുപ്പാറ ‘റിഥം ഓഫ് മൈൻഡ്‌സ്’ റിസോർട്ട് ഉടമ കോട്ടയം മാന്നാ നം കൊച്ചക്കൽ ജേക്കബ് വർഗീസ് (രാജേഷ് -40), ജേക്കബിെൻറ സഹായി പെരിയകനാൽ ടോപ് ഡിവിഷൻ എസ്റ്റേറ്റ് ലയത്തിൽ മു ത്തയ്യ (55) എന്നിവരാണ് മരിച്ചത്. ജേക്കബ് വെടിയേറ്റ് മരിച്ചനിലയിൽ ഏലച്ചെടികൾക്കിടയിലും തലക്ക് വെട്ടേറ്റ് മരിച ്ചനിലയിൽ മുത്തയ്യയുടെ മൃതദേഹം റിസോർട്ടിന് സമീപത്തെ ഏലക്ക സ്റ്റോറിലുമാണ് ഞായറാഴ്ച ഉച്ചയോടെ കണ്ടെത്തിയത ്.
കവർച്ചയാണ് കൊലപാതക ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനം. ക്വേട്ടഷൻ സാധ്യതയും പൊലീസ് തള്ളുന്നില്ല. ഒരാഴ ്ച മുമ്പ് റിസോർട്ടിൽ ഡ്രൈവർ ജോലിക്കെത്തിയ രാജകുമാരി കുളപ്പാറച്ചാൽ സ്വദേശി പഞ്ഞിപറമ്പിൽ ബോബിനെ (30) കാണാതായിട്ട ുണ്ട്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി ശാന്തമ്പാറ സർക്കിൾ ഇൻസ്പെക്ടർ എസ്. ചന്ദ്രകുമാർ പറഞ്ഞു.
ഗ്യാപ് റോഡിന് സമീപം ജേക്കബിെൻറ ഉടമസ്ഥതയിലെ 40 ഏക്കർ ഏലത്തോട്ടത്തിലാണ് റിസോർട്ട്. മുത്തയ്യ രണ്ടു ദിവസമായി വീട്ടിൽ വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് ഇയാൾ താമസിച്ച മുറിക്കുള്ളിൽ രക്തം തളംകെട്ടിക്കിടക്കുന്നത് കണ്ടത്. പരിശോധനയിൽ സമീപത്തെ ഏലക്ക സ്റ്റോറിൽ മരിച്ചനിലയിൽ കണ്ടെത്തി. ഏലക്ക സ്റ്റോറിനടുത്ത് റിസോട്ടിലേക്കുള്ള റോഡിൽനിന്ന് വലിച്ചെറിയപ്പെട്ട നിലയിലായിരുന്നു ജേക്കബിെൻറ മൃതദേഹം. രണ്ടുചാക്ക് ഉണക്ക ഏലക്ക, ജേക്കബിെൻറ മൊബൈൽ ഫോൺ, ജീപ്പ് എന്നിവ കവർന്നതായി കണ്ടെത്തിയിട്ടുണ്ട്. ശാന്തമ്പാറ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. ജില്ല പൊലീസ് മേധാവിയും സ്ഥലത്തെത്തി.
മോഷണംപോയ ജീപ്പിൽ ബോബിൻ നെടുങ്കണ്ടത്തേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടുന്നതോടെ കൊലപാതകത്തിെൻറ ചുരുളഴിക്കാനാകുമെന്നാണ് െപാലീസിെൻറ പ്രതീക്ഷ. ജേക്കബിെൻറ തോക്കിൽനിന്നാണ് വെടി ഉതിർത്തതെന്നും റിസോർട്ടിനുള്ളിൽവെച്ചാണ് ജേക്കബിന് വെടിയേറ്റതെന്നുമാണ് പ്രാഥമിക നിഗമനം. വെടിയേറ്റ് രക്തം റിസോട്ടിലെ ഭിത്തിയിൽ ചിതറിത്തെറിച്ചിട്ടുണ്ട്. ഇത് കഴുകിക്കളയാൻ ശ്രമം നടത്തിയതായും സംശയിക്കുന്നു.
വെടിയേറ്റ ജേക്കബ് വെളിയിലേക്ക് ഓടി റോഡിൽ വീഴുകയായിരുന്നെന്ന് കരുതുന്നു. റിസോർട്ട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വെള്ളിയാഴ്ച അർധരാത്രി വരെ ജേക്കബ് വാട്സ്ആപ്പിൽ ഓൺലൈനിൽ ഉണ്ടായിരുന്നതിനാൽ, ഇതിനുശേഷമാണ് സംഭവമെന്നാണ് നിഗമനം. ബോബിനെതിരെ പാലായിലും കൊച്ചിയിലും അടിപിടി കേസുകളുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡോ. വർഗീസാണ് രാജേഷിെൻറ പിതാവ്. മാതാവ്: ഡോ. സുശീല. ഭാര്യ: ടെസി. ഏകമകൾ: നതാനിയ. മുത്തയ്യയുടെ ഭാര്യ: മുത്തുമാരി. മക്കൾ: പവിത്ര, പവിൻ കുമാർ.
നാടിനെ നടുക്കി റിസോർട്ടിലെ കൊലപാതകം
മൂന്നാര്‍: റിസോർട്ട് ഉടമയെയും സഹായിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന വാർത്തകേട്ട് മൂന്നാർ നടുങ്ങി. ഉടമ ജേക്കബ് വർഗീസ്, പ്രദേശവാസി മുത്തയ്യ എന്നിവരുടെ മൃതദേഹങ്ങളാണ് ഏലത്തോട്ടത്തിലും ഏലക്ക സ്റ്റോറിലുമായി കണ്ടെത്തിയത്. ജീവനക്കാരനായ മുത്തയ്യയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് മുറിക്കുള്ളിൽ രക്തം കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ എലക്ക സ്റ്റോറിൽ മരിച്ചനിലയിൽ മുത്തയ്യയെ കണ്ടെത്തി. ഇതിനുശേഷമാണ് സ്റ്റോറിന് സമീപത്തെ ഏലക്കാട്ടിൽനിന്ന് രാജേഷിെൻറ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ഇടുക്കി എസ്.പി, ശാന്തമ്പാറ സി.ഐ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. രാജേഷിെൻറ ആഡംബര കാറും ഉണങ്ങിയ ഏലക്കയും മോഷണം പോയിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ റിസോർട്ട് ജീവനക്കാരൻ കുരുവിള സിറ്റി സ്വദേശി റോബിൻ ഒളിവിലാണെന്ന് കണ്ടെത്തി.
മൂന്നാർ ഗ്യാപ് റോഡിന് അടിവശത്ത് ഒറ്റപ്പെട്ട സ്ഥലത്താണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. കൊലപാതകം പുറംലോകമറിഞ്ഞത് ഞായറാഴ്ച ഉച്ചയോടെയാണ്. മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തോളം പഴക്കമുള്ളതായാണ് കരുതുന്നത്. റോഡില്‍നിന്ന് ഏകദേശം ഒരുകിലോമീറ്റര്‍ വാഹനത്തില്‍ കയറിവേണം ഇവിടെ എത്താന്‍. പ്രകൃതിമനോഹരമായ മേഖലയായതിനാല്‍ സഞ്ചാരികളുടെ തിരക്കേറുമെന്ന് കരുതിയാണ് റിസോർട്ട് നിർമിച്ചത്. കെട്ടിടത്തില്‍ സന്ദര്‍ശകരെ എത്തിച്ചിരുന്നത് ഉടമ രാജേഷ് നേരിട്ടായിരുന്നു. സന്ദര്‍ശകര്‍ക്ക് ഭക്ഷണംനൽകാനും എസ്‌റ്റേറ്റിലെ കണക്കുകള്‍ നോക്കുന്നതിനുമാണ് മുത്തയ്യയെയും റോബിനെയും ജോലിക്കെടുത്തത്. ഉടമയുടെ കാര്‍ റോബിന്‍ ഓടിച്ചുപോകുന്നത് കണ്ടതായി പ്രദേശവാസികളിലൊരാൾ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.