തൃശൂരിൽ കള്ളനോട്ടുമായി മൂന്നുപേർ പിടിയിൽ
text_fieldsചാവക്കാട്: തൃശൂർ ചാവക്കാട് ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പേർ കസ്റ്റഡിയിൽ. തൃശൂർ സ്വദേശികളായ സുകുമാരൻ (47), രവി (47), റാഫി (45) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവിൽ നിന്ന് ഒരു ലക്ഷത്തിെൻറ വ്യാജ നോട്ടുകളും പിടികൂടിയിട്ടുണ്ട്.
ഒക്ടോബർ ഏഴിന് 21.5 ലക്ഷം കള്ളനോട്ടുമായി മൂന്ന് പേർ അറസ്റ്റിലായിരുന്നു. വടക്കാഞ്ചേരി സീന മന്‍സില്‍ റഷീദ് (36), കുന്നംകുളം കരിക്കാട് മണ്ടംമ്പിള്ളി ജോയി(51), മരത്തംകോട് കളത്തിങ്കല്‍ മുജീബ് റഹ്മാന്‍ (44) എന്നിവരെ സി.ഐ കെ.ജി സുരേഷിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിെൻറ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാജനോട്ട് സൂക്ഷിച്ച മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്.
തൃശൂൾ–ചാവക്കാട് മേഖലയിൽ കൂടുതൽ വ്യാജ നോട്ടുകൾ വിതരണത്തിന് സൂക്ഷിച്ചിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച സൂചന. റൈഡ് നടപടി തുടരുന്നതിനാൽ കൂടുതൽ വിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല.
നേരത്തെ പിടികൂടിയ പ്രതികളിലൊരാളായ റഷീദിെൻറ ചേലക്കര ആറ്റൂരിനടുത്ത് കമ്പനിപ്പടിയിലുള്ള വാടകവീട്ടില്‍ നിന്നാണ് വ്യാജ കറൻസി പിടികൂടിയത്. ഒറിജിനൽ നോട്ടുകള്‍ വാങ്ങി ഇരട്ടിമൂല്യത്തിലുള്ള കള്ളനോട്ട് വിവിധ സഥലങ്ങളിലെത്തിച്ച് വിതരണം ചെയ്യലാണ് ഇവരുടെ പതിവ്. 2000,500,100 രൂപ എന്നിവയുടെ നോട്ടുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കള്ളനോട്ടടിക്കുന്നതിനുള്ള രണ്ട് പ്രിന്ററുകള്‍, മഷി, സ്‌കാനര്‍ എന്നിവയും വാടകവീട്ടില്‍ നിന്ന് പിടിച്ചിരുന്നു. പിടിയിലാകുന്നതിനു മുമ്പ് കുന്നംകുളത്ത് രണ്ട് ലക്ഷം രൂപ വിതരണം ചെയ്തതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.