Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇൻഷുറൻസ് ക്ലെയിം...

ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചു;​ 3.21 ലക്ഷം നഷ്​ടപരിഹാരം നൽകാൻ ഉത്തരവ്​

text_fields
bookmark_border
ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചു;​ 3.21 ലക്ഷം നഷ്​ടപരിഹാരം നൽകാൻ ഉത്തരവ്​
cancel

കൊച്ചി: മാനസികനില തകരാറിലാണെന്ന കാരണം പറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് നിഷേധിച്ച കമ്പനി 3.21 ലക്ഷം രൂപ നഷ്ടപരിഹാരം പരാതിക്കാരന്​​ നൽകണമെന്ന്​ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറം. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ ആലപ്പുഴ സ്വദേശി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2.51 ലക്ഷം രൂപ ഇൻഷുറൻസ് തുകയും 50,000 രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി​െച്ചലവും ഒരുമാസത്തിനകം പരാതിക്കാരന് നൽകാനാണ്​ നിർദേശം.

വീടിന്‍റെ ബാൽ​െക്കണിയിൽനിന്ന്​ വീണ് പരിക്കേറ്റതിനെത്തുടർന്ന് പരാതിക്കാരന്‍റെ മകളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചിരുന്നു. ഇതിന്‍റെ ഇൻഷുറൻസ്​ ക്ലെയിം സ്റ്റാർ ഹെൽത്ത്​ കമ്പനി നിരസിച്ച നടപടിയാണ് ചോദ്യം ചെയ്തത്. ആശുപത്രിരേഖകൾ പ്രകാരം ആറുവർഷമായി മനോരോഗത്തിന് ചികിത്സ തേടിയിരുന്നെന്നും അതുമൂലമുള്ള പരിക്കുകൾ അപകടത്തിന്‍റെ പരിധിയിൽ വരില്ലെന്നുമുള്ള കാരണം പറഞ്ഞാണ്​ കമ്പനി ക്ലെയിം നിരസിച്ചത്​.

മനോരോഗം മൂലമാണ് പരിക്കുപറ്റിയതെന്ന് തെളിയിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് കഴിയാത്ത സാഹചര്യത്തിൽ അപകടത്തിന് ലഭിക്കേണ്ട ഇൻഷുറൻസ് തുകക്ക്​ പരാതിക്കാർക്ക് അവകാശമുണ്ടെന്ന് ഡി.ബി. ബിനു പ്രസിഡന്‍റും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറം വ്യക്തമാക്കി. പരാതിക്കാർക്ക്​ വേണ്ടി അഡ്വ. കെ. പോൾ കുര്യാക്കോസ് ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health insuranceinsurance
News Summary - 3.21 lakh compensation ordered for denying Insurance claim
Next Story