മുട്ടിൽ മരംമുറി കേസ്: നാല് പ്രതികൾ അറസ്റ്റിൽ
text_fieldsആലുവ/കൽപറ്റ: മുട്ടിൽ മരംമുറി കേസിൽ പ്രധാന പ്രതികളായ മൂന്ന് സഹോദരങ്ങളടക്കം നാലുപേർ അറസ്റ്റിലായി. ബുധനാഴ്ച രാവിലെ കുറ്റിപ്പുറത്തുവെച്ച് പിടിയിലായ റോജി അഗസ്റ്റിൻ, ആേൻറാ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരുടെയും ഇവർ സഞ്ചരിച്ച കാറിെൻറ ഡ്രൈവർ വിനീഷിെൻറയും അറസ്റ്റാണ് ബുധനാഴ്ച വൈകീട്ടോെട രേഖപ്പെടുത്തിയത്.
അമ്മ മരിച്ചതറിഞ്ഞ് വയനാട്ടിലെ വീട്ടിലേക്ക് പോകുന്നതിനിടെ കുറ്റിപ്പുറം പാലത്തിന് സമീപം തിരൂർ ഡിവൈ.എസ്.പിയാണ് ഇവരെ പിടികൂടിയത്. തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ഇവരുടെ വാഹനം കാമറയിൽ പതിഞ്ഞതിനെത്തുടർന്ന് ലഭിച്ച വിവരത്തിെൻറ അടസ്ഥാനത്തിലാണ് പിടികൂടിയത്. തുടർന്ന് പ്രതികളെ ചോദ്യം ചെയ്യാൻ ആലുവ പൊലീസ് ക്ലബിലെത്തിക്കുകയായിരുന്നു. കേസിലെ മുഖ്യ സൂത്രധാരൻ റോജി അഗസ്റ്റിനാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രതികൾക്കുവേണ്ടിയുള്ള തിരച്ചിൽ നടക്കുന്നതിനിടെ ഇവരുടെ അമ്മ ബുധനാഴ്ച പുലർച്ച മരണപ്പെട്ടു.
ഈ സാഹചര്യത്തിൽ അറസ്റ്റ് താൽക്കാലികമായി തടയണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈകോടതിയിൽ ഹരജിയും നൽകി. എന്നാൽ, ഈ ഹരജി പരിഗണനക്കെത്തും മുമ്പുതന്നെ ഇവർ പിടിയിലായി. അറസ്റ്റിലായ വിവരം സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു. അതേസമയം, മരണാനന്തര ചടങ്ങുകൾക്കുള്ള അവസരം പ്രതികൾക്ക് നൽകാൻ തയാറാണെന്ന വിവരവും സർക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് ഈ ഹരജി കോടതി തീർപ്പാക്കി.
അതേസമയം, റവന്യൂ പട്ടയഭൂമിയില്‍നിന്ന് ഈട്ടിമരം മുറിച്ച് കടത്തിയ കേസില്‍ മര വ്യാപാരികളായ മുട്ടില്‍ സ്വദേശി അബ്ദുൽ നാസര്‍ (61), അമ്പലവയല്‍ സ്വദേശി അബൂബക്കര്‍ (38) എന്നിവരെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.