നെയ്യാറ്റിൻകരയിൽ കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കി
text_fieldsനെയ്യാറ്റിൻകര: കൂട്ടപ്പനയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കി. അറപ്പുരവിള വീട്ടിൽ മണിലാൽ, ഭാര്യ സ്മിത, മകൻ അഭിലാൽ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സ്മിത എഴുതിയതെന്ന് പറയപ്പെടുന്ന കുറിപ്പ് നെയ്യാറ്റിൻകര പൊലീസിന് ലഭിച്ചിട്ടുണ്ട്.
കൂട്ടപ്പനയിലെ വീട്ടിൽനിന്ന് മരിച്ച നിലയിൽ ഇവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ അറിയാനാകൂ.
മണിലാൽ വർഷങ്ങൾക്കു മുമ്പ് നെയ്യാറ്റിൻകര എം.എൽ.എ ആൻസലന്‍റെ ഡ്രൈവർ ആയിരുന്നു. ഇപ്പോൾ എറണാകുളത്ത് സ്വകാര്യ കമ്പനി ജോലിയാണെന്ന് പറയപ്പെടുന്നു. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
മൃതദേഹങ്ങൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.