കോവിഡ് മൂലം വരുമാനമില്ല; ചെങ്കളയിൽ മൂന്നംഗ കുടുംബം ജീവനൊടുക്കിയ നിലയിൽ
text_fieldsകാസര്‍കോട്: ചെങ്കള തൈവളപ്പില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മൂന്നംഗ കുടുംബം കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി തയ്യല്‍ തൊഴിലാളി മിഥിലാജ് (55), ഭാര്യ പൊവ്വല്‍ മാസ്തിക്കുണ്ട് സ്വദേശിനി സാജിദ (33), മകന്‍ ഫഹദ് (13) എന്നിവരാണ് മരിച്ചത്. വിഷം കഴിച്ചതാണെന്ന് പൊലിസ് പ്രാഥമിക നിഗമനം.
ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന്‍റെ വാതില്‍ തുറക്കാത്തത് കണ്ട് പരിസരവാസികള്‍ ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെ ജനാലവഴി നോക്കിയപ്പോഴാണ് മൂവരേയും കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വിദ്യാനഗര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിദ്യാനഗര്‍ സി.ഐ വി.വി മനോജിന്‍റെ നേതൃത്വത്തില്‍ പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്തു കടക്കുകയായിരുന്നു. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകുമെന്നാണ് പൊലീസിന്‍റെ നിഗമനം.
വിഷം കഴിക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന ഗ്ലാസ് മൃതദേഹങ്ങള്‍ക്ക് സമീപം കണ്ടെത്തി. നാല് വര്‍ഷത്തോളമായി ഇവർ തൈവളപ്പിലെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരികയാണ്. തയ്യൽകട നടത്തി ഉപജീവനം നടത്തി പോരുകയായിരുന്നവർക്ക് കഴിഞ്ഞ ആറു മാസമായി കാര്യമായ വരുമാനമില്ലായിരുന്നു. ജീവിക്കാൻ പോംവഴിയില്ലാത്തതാണ് ജീവനൊടുക്കലിൽ എത്തിയതെന്നാണ് നിഗമനം.
ബന്ധുക്കളുമായി അടുപ്പം ഉണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തൽ. മിഥിലാജും സാജിദയും വര്‍ഷങ്ങളായി ചെങ്കള ഇന്ദിര നഗറില്‍ തയ്യല്‍കട നടത്തി വരികയായിരുന്നു. ഫഹദ് അടുക്കത്ത് ബയല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാഥിയാണ്. സാമ്പത്തിക പ്രയാസം മൂലമാണ് ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.