Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളക്കടത്ത് സ്വർണം...

കള്ളക്കടത്ത് സ്വർണം കവരാൻ ശ്രമിച്ച മൂന്നംഗ സംഘം പിടിയിൽ

text_fields
bookmark_border
gold
cancel

കൊണ്ടോട്ടി: ദമ്മാമിൽനിന്ന് കരിപ്പൂർ വഴി കടത്താൻ ശ്രമിച്ച സ്വർണം യാത്രക്കാരനിൽനിന്ന് കവരാൻ ശ്രമിച്ച മൂന്നംഗ സംഘം പൊലീസിന്റെ പിടിയിൽ. ഇരുമ്പുഴി വലിയപറമ്പ് മുഹമ്മദ് ഹർഷാദ് (28), താനൂർ പരിയാപുരം ചേക്കാമടത്ത് സുഹൈർ (23), പരിയാപുരം ഒട്ടുംപുറം ബീച്ച് മോയിക്കൽ വീട്ടിൽ അസീസ് (29) എന്നിവരെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ല പൊലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കരിപ്പൂർ സി.ഐ എസ്. രജീഷ്, എസ്.ഐ കെ. അബ്ദുൽ ഗഫൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഘത്തെ ചോദ്യംചെയ്തതിൽനിന്ന് സ്വർണ കവർച്ച സംഘത്തിലെ പ്രധാനികളെക്കുറിച്ച് വിവരം ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsGold smugling
News Summary - three-member gang was arrested for trying to smuggle gold
Next Story