മൂന്നാം വന്ദേഭാരത് കൊല്ലത്തെത്തിയിട്ട് മൂന്ന് മാസം; സർവിസ് സംബന്ധിച്ച് അനിശ്ചിതത്വം
text_fieldsകൊല്ലം: കേരളത്തിന് അനുവദിച്ചതായി പ്രതീക്ഷിക്കുന്ന മൂന്നാം വന്ദേഭാരത് എക്സ്പ്രസിന്റെ റേക്ക് കൊല്ലത്തെത്തിയിട്ട് മൂന്ന് മാസം. സർവിസ് എപ്പോൾ ആരംഭിക്കുമെന്നോ ഏത് റൂട്ടിലായിരിക്കുമെന്നോ സംബന്ധിച്ച് അനിശ്ചിതത്വം ബാക്കി. കാവി നിറമുള്ള വന്ദേഭാരത് റേക്ക് കഴിഞ്ഞ ഏപ്രിൽ ആദ്യ ആഴ്ചയാണ് കൊല്ലം യാർഡിലെത്തിയത്.
എറണാകുളം-ബംഗളൂരു റൂട്ടിലോ തിരുവനന്തപുരം-കോയമ്പത്തൂർ റൂട്ടിലോ സർവിസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും റെയിൽവേ അധികൃതർ പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമാണ് പ്രഖ്യാപനം വൈകിയതെന്നും ഉടൻ തീരുമാനം ഉണ്ടാകുമെന്നും റെയിൽവേ വ്യക്തമാക്കി. എറണാകുളത്തും കൊച്ചുവേളിയിലും സ്ഥലപരിമിതി കാരണമാണ് റേക്ക് കൊല്ലത്ത് നിലയുറപ്പിച്ചിരിക്കുന്നത്. നിലവിലെ രണ്ട് വന്ദേഭാരത് എക്സ്പ്രസുകൾ തിരുവനന്തപുരം-കാസർകോട്, തിരുവനന്തപുരം-മംഗലാപുരം റൂട്ടുകളിലാണ് സർവിസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.