ആലപ്പുഴയിൽ മൂന്ന് മരണംകൂടി
text_fieldsആലപ്പുഴ: ഞായറാഴ്ച മൂന്നു പേർകൂടി മരിച്ചതോടെ പ്രളയകാലത്ത് ജീവൻ നഷ്ടമായവരുടെ എണ്ണം ജില്ലയിൽ 51 ആയി. ചെങ്ങന്നൂർ കുട്ടമ്പേരൂർ കോട്ടയത്ത് കഞ്ഞമേൽപറമ്പിൽ തങ്കമ്മ (75), ചമ്പക്കുളം ചെമ്പുംപുറം ശ്യാമക്കുളം വീട്ടിൽ അന്നക്കുട്ടി ദേവസ്യ (76), കുട്ടനാട് കുന്നുമ്മ വെളിയനാട് മുല്ലശ്ശേരിൽ വീട്ടിൽ ബാബുവിെൻറ മകൻ ബിപിൻ (18) എന്നിവരാണ് ഞായറാഴ്ച മരിച്ചത്.
ഇതിൽ അന്നക്കുട്ടി ഹൃദയാഘാതംമൂലവും മറ്റ് രണ്ടുപേർ വെള്ളത്തിൽ മുങ്ങിയുമാണ് മരിച്ചത്. തെക്ക്-പടിഞ്ഞാറ് മേഖലകളിലെ കാലവർഷ കെടുതികളിലായി കഴിഞ്ഞ േമയ് 29 മുതൽ ഇൗ മാസം 25 വരെയുള്ളതാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.