തിരുവനന്തപുരം പട്ടം കിസ്മത്ത് ഹോട്ടലിലെ കൊലപാതക ശ്രമം: മൂന്നു നാലും പ്രതികൾ കൂടി അറസ്റ്റിൽ
text_fields
തമിഴ്നാട് കൊല്ലങ്കോട് താലൂക്കിൽ കച്ചേരിനട അയ്യകോവിൽ സമീപം താമസിക്കുന്ന അജിത് (26), ചിറ്റക്കോട് വള്ളിവിള വീട്ടിൽ ശ്രീജു(18)
തിരുവനന്തപുരം: തിരുവനന്തപുരം: പട്ടം കിസ്മത്ത് ഹോട്ടലിലെ കൊലപാതക ശ്രമ കേസിലെ മൂന്നു നാലും പ്രതികൾ കൂടി അറസ്റ്റിൽ. ഈമാസം ആറിനാണ് സംഭവനം നടന്നത്. വെളുപ്പിന് ഒന്നിന് പ്രതികൾ ഷിബിനെ കുത്തി പരിക്കേൽപ്പിച്ചിട് രക്ഷപെടുകയായിരുന്നു. ഇന്നോവ കാറിലാണ് പ്രതികൾ വന്നത്.
ഷിബിന്റെ കൂട്ടുകാരനായ കാൽവിന്റെ മൊബൈൽ ഫോൺ വില്പനയുമായി ബന്ധപ്പെട്ടു ഒരു മാസം മുൻപ് ഓവർബ്രിഡ്ജ് ഭാഗത്തു അടിപിടി ഉണ്ടാക്കിയതിലുള്ള വിരോധത്തെ തുടർന്നാണ് കൊലപാതക ശ്രമം നടത്തിയത്. ഈ കേസിലെ നാലാം പ്രതിയായ പെരുങ്കടവിള വില്ലേജിൽ ആലത്തൂർ ചാനൽക്കര അജീഷ് ഭവനിൽ നിന്നും തമിഴ്നാട് കൊല്ലങ്കോട് താലൂക്കിൽ കച്ചേരിനട അയ്യകോവിൽ സമീപം താമസിക്കുന്ന അജിത് ( 26), നാലാം പ്രതി കുളത്തൂർ വില്ലേജിൽ ചിറ്റക്കോട് വള്ളിവിള വീട്ടിൽ ശ്രീജു(18), എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എ.സി.പി സ്റ്റുവെർട്ട് കീലർ ന്റെ നേതൃത്വത്തിൽ, സി.ഐ വിമൽ, എസ്.ഐ മാരായ വിപിൻ,ഷിജു, സി.പി.ഒമാരായ ഷിനി, ശരത്, അനീഷ്, ബിജു, സന്തോഷ്, അരുൺദേവ്, പദ്മരാജ് എനിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.