സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക വൈറസ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്.
ഇവരില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളും ഒരാള്‍ ആശുപത്രി ജിവനക്കാരിയുമാണ്. 46 വയസുള്ള പുരുഷനും ഒരു വയസ് 10 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 18 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
അതേസമയം രണ്ടാം ഘട്ടമായി അയച്ച 27 സാമ്പിളുകളില്‍ 26 എണ്ണം നെഗറ്റീവായി. മൂന്നാം ഘട്ടമായി 8 സാമ്പിളുകളാണ് അയച്ചത്. അതിലാണ് മൂന്നെണ്ണമാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.
സിക: പ്രതിരോധവും പരിശോധനയും ഉൗർജിതമാക്കണമെന്ന് കേന്ദ്രസംഘം
തിരുവനന്തപുരം: സിക വൈറസ് ബാധിത മേഖലകളിൽ പ്രതിരോധവും പരിശോധനയും ഉൗർജിതമാക്കാൻ കേന്ദ്ര സംഘത്തിെൻറ നിർദേശം. കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിനിധി രുചി ജയിെൻറ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ഒാൺലൈനിലാണ് കൂടിക്കാഴ്ച നടത്തിയത്. നിലവിൽ 2100 പരിശോധന കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ലഭ്യമാക്കും. കൊതുക് നിവാരണം കൂടുതൽ ശക്തിപ്പെടുത്താനും സംഘം നിർദേശിച്ചു.
രോഗബാധയുടെ സ്ഥിതിയും സർക്കാർ സ്വീകരിച്ച പ്രതിരോധ നടപടികളും ആരോഗ്യ വകുപ്പ് പ്രതിനിധികൾ അവതരിപ്പിച്ചു. പരിശീലനവും ബോധവത്കരണവും സംഘടിപ്പിക്കുന്നതിനൊപ്പം സ്വകാര്യ ആശുപത്രികളെയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാൻ തീരുമാനിച്ചതായി അവർ അറിയിച്ചു. ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ക്കെതിരെ സംസ്ഥാനം നേരത്തേ മുതല്‍ ഡ്രൈ ഡേ ആചരിക്കുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ ഡ്രൈ ഡേ ശക്തിപ്പെടുത്തും. രോഗബാധിതരുടെ യാത്രാ ചരിത്രമടക്കം പരിശോധിച്ചുള്ള ഇടപെടലുകൾക്കാണ് തീരുമാനമെന്നും എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
രോഗബാധിത മേഖലകൾ കേന്ദ്രസംഘം തിങ്കളാഴ്ച സന്ദർശിക്കും. ഇതിനുശേഷം വീണ്ടും ആേരാഗ്യവകുപ്പ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
സിക: 2100 കിറ്റ് എത്തി
തിരുവനന്തപുരം: സിക വൈറസ് പ്രതിരോധദൗത്യത്തിന് മെഡിക്കൽ കോളജ് ആശുപത്രികളിലടക്കം വിപുല ക്രമീകരണങ്ങൾ. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്, ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് സിക വൈറസ് പരിശോധന നടത്തുന്നത്.
2100 പി.സി.ആർ കിറ്റ് പുണെയില്‍നിന്ന് എത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് ഡെങ്കിപ്പനി, ചികുന്‍ഗുനിയ, സിക എന്നിവ പരിശോധിക്കാന്‍ കഴിയുന്ന 500 കിറ്റും സിക വൈറസ് മാത്രം പരിശോധിക്കാന്‍ കഴിയുന്ന 500 കിറ്റുമാണ് ലഭിച്ചത്. മറ്റിടങ്ങളിൽ സിക പരിശോധിക്കാന്‍ കഴിയുന്ന കിറ്റും.
പനി, ചുവന്ന പാടുകൾ, ശരീരവേദന എന്നീ ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുന്ന രോഗികളെ, പ്രത്യേകിച്ചും ഗര്‍ഭിണികളെ പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് നിർദേശം. ആര്.ടി.പി.സി.ആർ പരിശോധന വഴിയാണ് സിക വൈറസ് സ്ഥിരീകരിക്കുന്നത്. രക്തം, മൂത്രം എന്നീ സാമ്പിളെടുത്താണ് പരിശോധന. തുടക്കത്തില്‍ ഒരു പരിശോധനക്ക് എട്ട് മണിക്കൂറോളം എടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.