Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനുമതിയില്ലാതെ...

അനുമതിയില്ലാതെ നിലക്കലിൽ കോവിഡ്​ പരിശോധന നടത്തിയ മൂന്നു പേർ അറസ്റ്റിൽ

text_fields
bookmark_border
അനുമതിയില്ലാതെ നിലക്കലിൽ കോവിഡ്​ പരിശോധന നടത്തിയ മൂന്നു പേർ അറസ്റ്റിൽ
cancel

ശബരിമല: അനുമതിയില്ലാതെ നിലക്കലിൽ കോവിഡ്​ പരിശോധന നടത്തിയ മൂന്നുപേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. മീനച്ചൽ പ്ലാക്കമറ്റത്തിൽ തരുൺരാജ്​, ചങ്ങനാശ്ശേരി പുതുപ്പറമ്പിൽ സച്ചിൻ, പനച്ചിക്കാട്​ ദേവകി ഭവനിൽ അനന്തകൃഷ്​ണൻ എന്നിവരാണ്​ അറസ്​റ്റിലായത്​.

തീർഥാടകരിൽ നിന്ന്​ 2000 രൂപ ഈടാക്കിയാണ്​ ഇവർ ആർ.ടി.പി.സി.ആര്‍ ടെസ്​റ്റ്​ നടത്തിവന്നത്​. തീർഥാടകർക്ക്​ കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പി​െൻറ പരിശോധന കേന്ദ്രം മണ്ഡലകാലത്ത്​ നിലക്കലിൽ പ്രവർത്തിച്ചിരുന്നു.

എന്നാൽ, കഴിഞ്ഞ 26 മുതൽ ഇത്​ നിർത്തലാക്കി. ഈ സാഹചര്യത്തിലാണ്​ മകരവിളക്കിന്​ നട തുറന്നശേഷം തീർഥാടകർക്കിടയിൽ അന​ുമതിയില്ലാതെ ഇവർ പരിശോധന നടത്തിയത്​. പ്രതികളെ ​വെള്ളിയാഴ്​ച കോടതിയിൽ ഹാജരാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala NewsCovid Test
News Summary - Three People Arrested in Nilakkal Covid Test
Next Story