Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാസ്റ്ററെ ആക്രമിച്ച...

പാസ്റ്ററെ ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ

text_fields
bookmark_border
പാസ്റ്ററെ ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ
cancel
camera_alt

രാ​ജേ​ഷ്,  ഷൈ​മോ​ൻ, ഷാ​ജി

ഗാന്ധിനഗർ: പാസ്റ്ററെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുലിക്കുട്ടിശ്ശേരി മൂന്നുമൂല ഭാഗത്ത് മതിരത്തറ വീട്ടിൽ രാജേഷ് (42), ആർപ്പൂക്കര പിണഞ്ചിറകുഴി തൊള്ളായിരത്തിൽ വീട്ടിൽ (ചെങ്ങളം പണിക്കശ്ശേരി കോളനിക്ക് സമീപം കളരിപ്പറമ്പിൽ വീട്ടിൽ) ഷൈമോൻ (49), തിരുവാർപ്പ് കൊച്ചുപാലം കളരിപ്പറമ്പ് കോളനിയിൽ ഷാജി (45) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പുല്ലരിക്കുന്ന് ശവക്കോട്ട ഭാഗത്ത് താമസിക്കുന്ന പാസ്റ്റർ തോമസ് എന്നയാളെയാണ് ഇവർ വീട്ടിൽക്കയറി ആക്രമിച്ചത്. തോമസി‍െൻറ ബന്ധുവി‍െൻറ സ്ഥലം വിൽപനക്കായി ബ്രോക്കർ കൂടിയായ ഷാജിയെ ഏൽപിച്ചിരുന്നു. എന്നാൽ, സ്ഥലം വിൽക്കുന്നതിന് തോമസ് തടസ്സം നിൽക്കുന്നതായി ആരോപിച്ചാണ് ഷാജിയും സുഹൃത്തുക്കളും വീട്ടിൽക്കയറി ആക്രമണം നടത്തിയത്.

സംഭവശേഷം ഒളിവിൽപോയ പ്രതികളെ ചെങ്ങളം, മാലം, തിരുവാർപ്പ് എന്നിവിടങ്ങളിൽനിന്നാണ് പിടികൂടിയത്.ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ വി. വിദ്യ, മാർട്ടിൻ അലക്സ്, സി.പി.ഒമാരായ രാഗേഷ്, അനീഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newspastorattack
News Summary - Three people arrested in the case of attacking the pastor
Next Story