ടി.പി വധക്കേസ് പ്രതി കൊടി സുനിക്ക് വഴിവിട്ട സഹായം: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കൊടി സുനിക്ക് കണ്ണൂരിലേക്കുള്ള യാത്രയിൽ വഴിവിട്ട് സഹായം നൽകിയതിന് മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. നന്ദാവനം എ.ആർ ക്യാമ്പിലെ ഗ്രേഡ് എ.എസ്.ഐ ജോയിക്കുട്ടി, കോൺസ്റ്റബിൾമാരായ പ്രകാശ്, രഞ്ജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കണ്ണൂർ സ്പെഷൽ ബ്രാഞ്ച് പൊലീസിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. കൊടി സുനി പ്രതിയായ മറ്റ് കേസുകളുടെ വിചാരണക്കായി ദിവസങ്ങൾക്ക് മുമ്പ് കണ്ണൂർ കോടതിയിൽ കൊണ്ടുപോകുന്ന വഴിയാണ് സംഭവം. സുനിക്കും രണ്ട് കൂട്ടുപ്രതികൾക്കും അകമ്പടി സേവിച്ച ഇൗ പൊലീസുകാർ വഴിവിട്ട സഹായം ലഭ്യമാക്കിയെന്നാണ് കണ്ടെത്തൽ. സുനിയെ വീട്ടിൽ കൊണ്ടുപോയെന്നും ആക്ഷേപമുണ്ട്.
പൂജപ്പുര ജയിലിൽ കഴിയുന്ന സുനിയെ തിരുവനന്തപുരത്തുനിന്ന് സ്വീകരിച്ച് കൂട്ടിക്കൊണ്ടുപോകാൻ കണ്ണൂരിൽനിന്ന് കൂട്ടാളിയെത്തിയിരുന്നത്രേ. ഇവിടെനിന്നും യാത്ര തിരിക്കുേമ്പാൾ തന്നെ പ്രതികൾ മദ്യപിച്ചിരുന്നുവത്രെ. ആലപ്പുഴ, തൃശൂർ റെയിൽവേ സ്റ്റേഷനുകളിലും ഇവർക്ക് യഥേഷ്ടം മദ്യവും ഭക്ഷണവും ലഭിച്ചു. കൂടെപ്പോയ പൊലീസുകാർക്കും പ്രതികൾ ഭക്ഷണം നൽകി.
വിലങ്ങ് അണിയിക്കാതെ സാധാരണ യാത്രക്കാരെ പോലെയായിരുന്നു ഇവരുടെ സഞ്ചാരം. മടക്കയാത്രയും ഇങ്ങെനയായിരുന്നു. ഇത് പ്രതികളുടെ സ്ഥിരം ഏർപ്പാടാണെന്നും സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.