മൂന്ന് സ്വകാര്യ മെഡി. കോളജുകളിൽ സോപാധിക പ്രവേശനത്തിന് ഹൈകോടതി അനുമതി
text_fieldsകൊച്ചി: സംസ്ഥാനത്തെ മൂന്നു സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 400ഒാളം സീറ്റിൽ ഉപാധികളോടെ പ്രവേശനം നടത്താൻ ഹൈകോടതി അനുമതി. മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ പ്രവേശനാനുമതി നിഷേധിച്ച ഡി.എം വയനാട്, തൊടുപുഴ അല്‍ അസ്ഹര്‍, മൗണ്ട് സീയോൺ മെഡിക്കൽ േകാളജുകൾക്കാണ് ഇടക്കാല ഉത്തരവിലൂടെ സിംഗിൾബെഞ്ച് പ്രവേശനത്തിന് താൽക്കാലിക അനുമതി നൽകിയത്. മെഡിക്കല്‍ പ്രവേശന നടപടികള്‍ ഈ മാസം 31ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര ഉത്തരവ്.
സൗകര്യങ്ങളില്ല എന്ന പേരില്‍ കേന്ദ്ര സർക്കാർ ഇൗ കോളജുകൾക്ക് നേരേത്ത അനുമതി രേഖ നൽകാൻ വിസമ്മതിച്ചിരുന്നു. രണ്ടു വർഷത്തേക്ക് പ്രവേശന നിഷേധവും രണ്ടു കോടിയുടെ ബാങ്ക് ഗാരൻറി നൽകണമെന്ന നിർദേശവും വെച്ചിരുന്നു. തുടർന്ന് കോളജ് മാനേജ്മെൻറുകൾ ഹൈകോടതിയെ സമീപിച്ചപ്പോൾ പുനഃപരിശോധനക്ക് ഉത്തരവിട്ടു. പിന്നീട് സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തുകയും അനുമതി നൽകുകയും ചെയ്തു. എങ്കിലും ഇൗ വർഷം വിദ്യാർഥി പ്രവേശനം പാടില്ലെന്ന് മെഡിക്കൽ കൗൺസിൽ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയാണ് കോളജുകൾ കോടതിയെ സമീപിച്ചത്.
കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടും മെഡിക്കൽ കൗൺസിൽ അനുമതി നിഷേധിക്കുന്നത് നീതിനിഷേധമാണെന്നായിരുന്നു മാനേജ്മെൻറുകളുടെ വാദം. സുപ്രീം കോടതിയെ സമീപിച്ച 19 മാനേജ്മെൻറുകളിൽ മൂന്നുപേർ സമാനപ്രശ്നം നേരിട്ടിരുന്നു. കേന്ദ്രാനുമതി ലഭിച്ചിട്ടും മെഡിക്കൽ കൗൺസിൽ പ്രവേശനാനുമതി നിഷേധിച്ചതാണ് ഇവർ ചോദ്യം ചെയ്തത്. ഇവരുടെ കോളജുകളിൽ പ്രവേശനത്തിന് സുപ്രീംകോടതി ഉത്തരവിട്ടതായും ഹരജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, ഉത്തരവ് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഹാജരാക്കാമെന്ന് ഉറപ്പ് നൽകി. തുടർന്നാണ് സുപ്രീം കോടതി ഉത്തരവ് ഹാജരാക്കണമെന്ന ഉപാധിയിൽ ഇെക്കാല്ലം തന്നെ മൂന്ന് കോളജുകളിലും കൗൺസലിങ്ങും അലോട്ട്മെൻറും നടത്താൻ ഹൈകോടതി താൽക്കാലിക അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.