ഒക്ടോബറിൽ സംഭരണികളിലെത്തിയത് മൂന്നിരട്ടി വെള്ളം
text_fieldsതിരുവനന്തപുരം: ഒക്ടോബറിൽ വൈദ്യുതി ബോർഡിെൻറ സംഭരണികളിലേക്ക് ഒഴുകിയെത്തിയത് ശരാശരിയെക്കാൾ മൂന്നിരട്ടി ജലം. ഒക്േടാബർ 21 വരെ 438.71 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചിടത്ത് 1205.01 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ഒക്ടോബറിലാകെ 680 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് പ്രതീക്ഷിച്ചിരുന്നത്. അതിെൻറ ഇരട്ടി ഇപ്പോൾതന്നെയായി.
ചെലവ് കുറഞ്ഞ വൈദ്യുതി ഉൽപാദിപ്പിക്കാനാകുന്നതിനാൽ ഇത് നേട്ടമാകേണ്ടതാണെങ്കിലും ഭൂരിപക്ഷം ഡാമുകളും തുറന്ന് വെള്ളം ഒഴുക്കിവിടേണ്ടിവന്നു. ബാണാസുരസാഗർ, ആനയിറങ്കൽ, കുറ്റ്യാടി ഒഴികെ 12 അണക്കെട്ടുകളും തുറക്കേണ്ടിവന്നു. ജലസേചനവകുപ്പിെൻറ 20 അണക്കെട്ടുകളിൽ വാളയാർ ഒഴികെ എല്ലാം തുറന്നു.
ഇടമലയാറിൽനിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിെൻറ അളവ് കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഷട്ടറിെൻറ അളവ് 80 ൽനിന്ന് 50 സെ.മീറ്റർ ആയാണ് കുറയ്ക്കുക.
വ്യാഴാഴ്ചത്തെ കണക്ക് പ്രകാരം സംസ്ഥാനത്തെ ജലസംഭരണികളിൽ 3808.28 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ 124.48 ദശലക്ഷം അധികം. 79.74 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം വ്യാഴാഴ്ച ഒഴുകിയെത്തി. മഹാപ്രളയമുണ്ടായ 2018 ലാണ് സമീപകാലത്ത് അണക്കെട്ടുകളിൽ ഏറ്റവും നീരൊഴുക്ക് ഉണ്ടായത്. അന്ന് 9878.85 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം കിട്ടി. ഇെക്കാല്ലം ഇതുവരെ 6307 ദശലക്ഷം യൂനിറ്റിന് വെള്ളം ലഭിച്ചു. 2018 കഴിഞ്ഞാൽ സമീപകാലത്തെ ഏറ്റവും മികച്ച നീരൊഴുക്കാണിത്.
അണക്കെട്ടുകൾ തുറക്കേണ്ടി വന്ന സാഹചര്യത്തിൽ ഉൽപാദനം വർധിപ്പിച്ചു. ഇടുക്കിയിൽ 14.88 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിച്ചു. ശബരിഗിരി 5.38, ഇടമലയാർ 1.63, കുറ്റ്യാടി 3.89, നേര്യമംഗലം 1.79, ലോവർപെരിയാർ 4.08 എന്നിങ്ങനെയാണ് പ്രധാന പദ്ധതികളിലെ ഉൽപാദനം. ജലപദ്ധതിയിൽനിന്ന് മാത്രം വ്യാഴാഴ്ച 38.55 ദശലക്ഷം യൂനിറ്റ് ലഭ്യമാക്കിയപ്പോൾ കേന്ദ്ര വിഹിതമടക്കം പുറത്തുനിന്ന് കൊണ്ടുവന്നത് 33.19 ദശലക്ഷം യൂനിറ്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.