പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ റദ്ദാക്കിയത് മൂന്ന് ട്രെയിനുകൾ
text_fieldsപാലക്കാട്: അറ്റകുറ്റപ്പണിയെ തുടർന്ന് വെള്ളിയാഴ്ച മുതൽ അനിശ്ചിത കാലത്തേക്ക് മൂന്ന് പാസഞ്ചർ ട്രെയിനുകളും മൂന്ന് സ്പെഷൽ ട്രെയിനുകളും റദ്ദാക്കാൻ റെയിൽവേ തീരുമാനം. കണ്ണൂർ-കാസർകോട്-കണ്ണൂർ സ്പെഷൽ ട്രെയിൻ (06606/06607), രണ്ട് പാലക്കാട് ടൗൺ-പൊള്ളാച്ചി-പാലക്കാട് സ്പെഷൽ ട്രെയിനുകൾ, പാസഞ്ചർ ട്രെയിനുകളായ കാസർകോട്--ബൈന്ദൂർ-കാസർകോട് (56665/56666), പാലക്കാട് ടൗൺ-പൊള്ളാച്ചി-പാലക്കാട് (06713/06712), പഴനി-പൊള്ളാച്ചി-പഴനി പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കുന്നത്.
യാത്രക്കാരുടെ കുറവാണ് കാരണമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. യാത്രക്കാരിൽനിന്ന് വലിയ എതിർപ്പ് നേരിട്ടില്ലെങ്കിൽ ഇവയുടെ സർവിസ് ഭാവിയിൽ നിർത്തിയേക്കും. പുലർച്ചെ 4.15ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 6.35നാണ് കണ്ണൂർ-കാസർകോട് സ്പെഷൽ പാസഞ്ചർ എത്തുക. രാവിലെ 6.35ന് കാസർകോട്നിന്ന് പുറപ്പെട്ട് ഉച്ചക്ക് 11.50നാണ് കാസർകോട്-ബൈന്ദൂർ ട്രെയിൻ സർവിസ് നടത്തുന്നത്.
പാലക്കാട് ടൗണിൽനിന്ന് പൊള്ളാച്ചിയിലേക്കുള്ള മൂന്ന് ട്രെയിനുകളാണ് ഒരുമിച്ച് റദ്ദാക്കുന്നത്. ഇത് നിരവധി യാത്രക്കാർക്ക് തിരിച്ചടിയാകും. രാത്രി 8.45ന് പുറപ്പെടുന്ന പാലക്കാട് ടൗൺ-പൊള്ളാച്ചി (06713) സ്പെഷൽ ട്രെയിൻ, വൈകീട്ട് 4.40നുള്ള പൊള്ളാച്ചി-പാലക്കാട് ടൗൺ (06712 ) സ്പെഷൽ ട്രെയിൻ, രാവിലെ 8.05ന് പുറപ്പെടുന്ന പാലക്കാട് ടൗൺ-പൊള്ളാച്ചി (06343) സ്പെഷൽ ട്രെയിൻ, രാത്രി 7.30ന് പുറപ്പെടുന്ന പൊള്ളാച്ചി--പാലക്കാട് ടൗൺ (06344), രാവിലെ 10.15ന് പൊള്ളാച്ചിയിൽനിന്ന് പുറപ്പെടുന്ന പൊള്ളാച്ചി--പാലക്കാട് ടൗൺ (06745) തുടങ്ങിയവയാണ് റദ്ദാക്കുന്നത്. ചെറുകിട വ്യാപാരികളും തൊഴിലാളികളും പഴനി യാത്രികരും പ്രധാനമായി ആശ്രയിക്കുന്നത് ഈ ട്രെയിനുകളെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.