എലത്തൂരിൽ യു.ഡി.എഫിന് ഒന്നല്ല, രണ്ടല്ല, മൂന്ന് സ്ഥാനാർഥികൾ
text_fieldsകോഴിക്കോട്: ഇടതുപക്ഷത്തിെൻറ ഉറച്ച കോട്ടയാണെങ്കിലും എലത്തൂരിൽ മത്സരിക്കാൻ യു.ഡി.എഫിൽ വൻ തിരക്ക്. ഒന്നല്ല, രണ്ടല്ല, മൂന്ന് സ്ഥാനാർഥികളാണ് എലത്തൂരിൽ പത്രിക സമർപ്പിച്ചത്. സംസ്ഥാനത്ത് മറ്റൊരിടത്തുമില്ലാത്ത അപൂർവ പോരാട്ടമാണ് എലത്തൂരിൽ യു.ഡി.എഫിനകത്ത് നടക്കുന്നത്. കഴിഞ്ഞ രണ്ട് തവണയായി വൻഭൂരിപക്ഷത്തിൽ ജയിക്കുന്ന ഗതാഗത മന്ത്രിയും എൻ.സി.പി നേതാവുമായ എ.കെ. ശശീന്ദ്രനെതിരെ നാഷനലിസ്റ്റ് കോൺഗ്രസ് കേരളയുടെ സുൽഫിക്കർ മയൂരി, കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം യു.വി. ദിനേശ് മണി, ഭാരതീയ നാഷനൽ ജനതദളിെൻറ സെനിൻ റാഷി എന്നിവരാണ് പത്രിക സമർപ്പിച്ചത്.
വിവാദങ്ങളിൽ കുടുങ്ങിയ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ മികച്ച സ്ഥാനാർഥിയെ നിർത്തിയാൽ അട്ടിമറി വിജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയായിരുന്നു കോൺഗ്രസ് പ്രവർത്തകർക്കുണ്ടായിരുന്നത്. പാർട്ടിയുടെ ഊർജസ്വലരായ നേതാക്കളിൽ പലരെയും എലത്തൂരിലേക്ക് പരിഗണിക്കുകയും ചെയ്തിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ എം.കെ. രാഘവൻ 103 വോട്ടിന് മുന്നിലായതും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, മാണി സി. കാപ്പെൻറ നാഷനലിസ്റ്റ് കേരളയുടെ സംസ്ഥാന വൈസ് പ്രസിഡൻറും സ്വർണ വ്യാപാരിയുമായ സുൽഫിക്കർ മയൂരിയെ യു.ഡി.എഫിെൻറ സ്ഥാനാർഥിയാക്കിയതാണ് മണ്ഡലത്തിൽ കടുത്ത എതിർപ്പിനിടയാക്കിയത്. സീറ്റ് നൽകിയതിൽ എം.കെ. രാഘവൻ എം.പി പോലും പ്രതിഷേധമറിയിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാനും ഡി.സി.സി ഭാരവാഹികളുമടക്കമുള്ള നേതാക്കളും പ്രവർത്തകരും കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം യു.വി. ദിനേശ് മണിക്കൊപ്പമാണ്. മണ്ഡലത്തിലെ ജനവികാരം മാനിച്ചാണ് മത്സരമെന്ന് ദിനേശ് മണി പറയുന്നു.
സുൽഫിക്കറും ദിനേശ് മണിയും വ്യാഴാഴ്ചയാണ് പത്രിക നൽകിയത്. ഭാരതീയ നാഷനൽ ജനതാദളിെൻറ വിദ്യാർഥി വിഭാഗം പ്രസിഡൻറായ സെനിൻ റാഷി വെള്ളിയാഴ്ചയാണ് പത്രിക സമർപ്പിച്ചത്. ഈ മാസം ഒന്നിന് തിരുവനന്തപുരത്തുവെച്ച് രമേശ് ചെന്നിത്തല, എം.എം. ഹസൻ, ഉമ്മൻ ചാണ്ടി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് എലത്തൂർ സീറ്റ് അനുവദിച്ചതെന്ന് ഭാരതീയ നാഷനൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.കെ. സഹജനും ഷംനാദ് കൂട്ടിക്കടയും പറഞ്ഞു. എലത്തൂർ മണ്ഡലത്തിൽ അഞ്ച് പഞ്ചായത്ത് അംഗങ്ങളുള്ള പാർട്ടിയാെണന്നും മത്സരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് യു.ഡി.എഫിേനാട് ആവശ്യപ്പെട്ടതായും അവർ പറഞ്ഞു. ഇവരിൽ ആര് പത്രിക പിൻവലിക്കുെമന്ന് വരുംദിവസങ്ങളിലറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.