നാണയം വിഴുങ്ങി മൂന്നു വയസ്സുകാരന്റെ മരണം; പൊലീസ് കുറ്റക്കാരെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന്
text_fieldsആലുവ: മൂന്നു വയസ്സുകാരൻ പൃഥ്വിരാജ് നാണയം വിഴുങ്ങിയതിനെ തുടർന്ന് മരിച്ച സംഭവത്തിൽ കുറ്റക്കാരെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആരോപിച്ച് മാതാവ് നന്ദിനി അനിശ്ചിതകാല സമരം ആരംഭിച്ചു. ആലുവ ജില്ല ആശുപത്രിക്ക് മുന്നിൽ, പട്ടികജാതി -പട്ടിക വർഗ ഏകോപന സഭയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പൃഥ്വിരാജ് നീതി ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിലാണ് സമരം. നന്ദിനിയെ കൂടാതെ മുത്തശ്ശി യശോദ, യശോദയുടെ അനുജത്തി പുഷ്പ എന്നിവരും പങ്കെടുത്തു.
പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ മരണകാരണം നാണയം വിഴുങ്ങിയതല്ലെന്ന് കണ്ടെത്തിയിരുന്നു. ചികിത്സയുടെ ഭാഗമായി നടത്തിയ രണ്ട് എക്സ്റേകളിലും ഒന്നല്ല രണ്ട് നാണയമാണ് ഉള്ളതെന്ന് കണ്ടെത്തി. കാക്കനാട് കെമിക്കൽ ലാബിൽനിന്ന് ലഭിച്ച ആന്തരികാവയവ പരിശോധന റിപ്പോർട്ടിൽ ശ്വാസംമുട്ടൽ മൂലം കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും നേരിയ തകരാർ ഉണ്ടായതായാണ് പറയുന്നത്.
ആലുവ ജില്ല ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടിയത്. എന്നാൽ, ഈ ആശുപത്രികളിലൊന്നും ചികിത്സ നൽകാതെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. പൃഥ്വിരാജ് കഴിഞ്ഞ രണ്ടിന് പുലർച്ചയാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.